കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍; ആത്മഹത്യയാണെന്ന് സംശയം
Mar 1, 2018, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 01.03.2018) കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ ദാമോദരന്‍ ആചാരിയുടെ ഭാര്യ ലക്ഷ്മിയെ (60)യുടെ മൃതദേഹമാണ് വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ ചെമനാട് ചളിയങ്കോട് പാലത്തിന് കീഴെ പുഴയില്‍ കണ്ടെത്തിയത്
കാസര്‍കോട് ഗവ. കോളജ് കാന്റീനില്‍ ലക്ഷ്മി ജോലിക്കു പോകാറുണ്ടായിരുന്നു. ഫെബ്രുവരി 26ന് രാവിലെ ലക്ഷ്മി പതിവ് പോലെ കാന്റീനിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാസര്‍കോട് ടൗണ്‍പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ലക്ഷ്മിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
പോലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് മൃതദേഹം പുഴയില്‍ നിന്നും പുറത്തെടുക്കുകയും ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ലക്ഷ്മി വീട്ടുകാരുമായി പിണങ്ങിയതിനെ തുടര്‍ന്ന് വീടുവിട്ടതാണെന്നും അതുകൊണ്ടുതന്നെ ഇതൊരു ആത്മഹത്യയാണെന്ന് സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
മക്കള്‍: ഗണേഷ്, ദിനേശ്, ജഗദീഷ്, ജയരാമന്‍, ജയന്‍, ചിത്ര. മരുമക്കള്‍: വിമല, ശൈലജ, വിനോദ്. സഹോദരങ്ങള്‍: നാരായണന്‍, സരസ്വതി, കാര്‍ത്ത്യായനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Deadbody, River, House-wife, Police, Complaint, General-Hospital, Missing House wife's dead body found in river.
< !- START disable copy paste -->