പ്ലസ് ടു പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്ത് നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരില്‍ കണ്ടെത്തി
May 12, 2016, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2016) പ്ലസ് ടു പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്ത് നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരില്‍ കണ്ടെത്തി. രാജപുരം കള്ളാര്‍ നീലിമയിലെ വേണുഗോപാലന്റെ മകള്‍ വീണ(18)യാണ് നാടുവിട്ടത്.
ബുധനാഴ്ച രാവിലെ വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനി വളരെ വൈകിയിട്ടും തിരിച്ച് വരാത്തതിനെ തുടര്‍ന്ന് രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീണയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിലുണ്ടെന്ന് തെളിഞ്ഞത്. പോലീസ് കോയമ്പത്തൂരിലെത്തി വീണയുമായി നാട്ടിലേക്ക് തിരികെ വരുന്നുണ്ടെന്നാണ് വിവരം.
Keywords: Plus Two, Student, Rajapuram, Police, Complaint, Mobile Phone, Investigation, House, Kasargod, Exam