വീടുവിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും ഗള്‍ഫുകാരനും തിരിച്ചെത്തി
Apr 15, 2012, 11:30 IST
കാഞ്ഞങ്ങാട്: വീടുവിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും ഗള്‍ഫുകാരനുമായ കാമുകനും നാട്ടില്‍ തിരിച്ചെത്തി. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിനിയെ പ്രായപൂര്‍ത്തിയായതിനാല്‍ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാനനുവദിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം പോയി. വടകര മീഡിയറ്റ് എഞ്ചിനീയറിംങ് കോളേജിലെ മൂന്നാംവര്‍ഷ സിവില്‍ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിനി പൂച്ചക്കാട്ടെ മാസ്റ്റര്‍ ഹൗസിലെ സുഹൈമയെയാണ് ഏപ്രില്‍ ഒമ്പതിന് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്. ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
അഞ്ച് ദിവസത്തെ അവധിയില്‍ ഏപ്രില്‍ നാലിനാണ് സുഹൈമ പൂച്ചക്കാട്ടെ വീട്ടിലെത്തിയത്. ഒമ്പതിനാണ് കോളേജിലേക്ക് തിരിച്ച് പോകേണ്ടത്. ഇതിന് തലേന്ന് രാത്രി വസ്ത്രങ്ങളൊക്കെ ബാഗില്‍ ഒതുക്കിവെച്ച് കിടന്നുറങ്ങാന്‍ പോയതായിരുന്നു സുഹൈമ. പിറ്റേന്ന് രാവിലെ യുവതിയെ കാണാതാവുകയായിരുന്നു.
വീട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിലാണ് പൂച്ചക്കാട്ടെ ഗള്‍ഫുകാരനായ പി.നിസാറുമൊത്താണ് വീടുവിട്ടതെന്ന് വ്യക്തമായത്. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇവര്‍ കഴിഞ്ഞദിവസം ഉച്ചയോടെ കോടതിയില്‍ ഹാജരാകുകയായിരുന്നു. തങ്ങള്‍ വയനാട്ടിലായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നുമാണ് സുഹൈമ പോലീസിനെ അറിയിച്ചത്.

Keywords: Student, Love, poochakadu, Kasaragod