തോണി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Sep 14, 2019, 12:08 IST
ബേക്കല്‍:(www.kasargodvartha.com14/09/2019) വെളളിയാഴ്ച രാവിലെ തോണി മറിഞ്ഞ്/ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കീഴൂര്‍ കടപ്പുറത്തെ ദാസന്റെ(57) മൃതദേഹമാണ് കണ്ടെത്തിയത്.വെള്ളിയാഴ്ച രാത്രി 11 മണിയോടെ ചിത്താരിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് നിറയെ ചെമ്മീനുമായി ബേക്കലിലേക്ക് തിരിച്ചു വരുമ്പോഴാണ് തിരമാലയില്‍പ്പെട്ട് തോണി മറിഞ്ഞത്.
കീഴൂരിലെ നിധീഷിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ തോണിയാണ് അപകടത്തില്‍പ്പെട്ടത്. തോണി ഭാഗികമായി തകര്‍ന്നിരുന്നു. 11 പേരാണ് തോണിയിലുണ്ടായിരുന്നത്.നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വലയില്‍ കുടുങ്ങിയ നിലയില്‍ ദാസന്റെ മൃതദേഹം കരയ്ക്ക് സമീപത്ത് നിന്നും ഒരു സ്ത്രീ കണ്ടിരുന്നുവെങ്കിലും ഒഴുകി പോകുകയായിരുന്നു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Bekal, Kasaragod, Kerala, Deadbody, Police, Injured, Hospital,Missing fisherman's body recovered