കാണാതായ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി
Dec 19, 2016, 12:00 IST
പരപ്പ: (www.kasargodvartha.com 19/12/2016) കാണാതായ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പരപ്പ മാളൂര്‍ക്കയത്തെ കെ പി ബാലകൃഷ്ണനെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. പരപ്പയിലെ വ്യാപാരിയായ മനോജ് ഞാവള്ളി തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ മുഷിഞ്ഞ വസ്ത്രവും ധരിച്ച് അലഞ്ഞ് തിരിയുകയായിരുന്ന ബാലകൃഷ്ണനെ കാണുകയായിരുന്നു. ഉടന്‍ ബാലകൃഷ്ണനടുത്തെത്തി സംസാരിച്ചപ്പോള്‍ തന്റെ കൈയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കാണാതായതായി പറഞ്ഞു.
തുടര്‍ന്ന് ബാലകൃഷ്ണനെ കണ്ട വിവരം മനോജ് പരപ്പയിലെ വ്യാപാരികളെ അറിയിക്കുകയായിരുന്നു. വ്യാപാരികള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഹൊസ്ദുര്‍ഗ് പോലീസ് ജില്ലാ പോലീസ് ചീഫിനെ കാര്യം ധരിപ്പിക്കുകയും പോലീസ് ചീഫ് തൃശൂര്‍ പോലീസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണനെ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
നവംബര്‍ 26നാണ് ബാലകൃഷ്ണനെ കാണാതായത്. തുടര്‍ന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് തൃശൂരിലേക്ക് പോയി ബാലകൃഷ്ണനെയും കൂട്ടി നാട്ടിലെത്തി. കടുത്ത സാമ്പത്തിക പ്രശ്‌നമാണ് നാടുവിടാന്‍ ബാലകൃഷ്ണനെ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്.

Keywords: Kasaragod, Kerala, parappa, Railway station, Police, Missing, Investigation, Missing congress block secretory found in Thrissur.