വീടുവിട്ട 19കാരിയെ കൂട്ടുകാരിയുടെ വീട്ടില്‍ കണ്ടെത്തി
Sep 21, 2016, 09:38 IST
ചന്തേര: (www.kasargodvartha.com 21/09/2016) വീടുവിട്ട 19കാരിയെ കൂട്ടുകാരിയുടെ വീട്ടില്‍ കണ്ടെത്തി. ചന്തേര മാണിയാട്ടെ റംസീന (19) യെയാണ് പയ്യന്നൂരിലെ കൂട്ടുകാരിയുടെ വീട്ടില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് പുറത്തുപോകുന്നുവെന്ന് പറഞ്ഞ് റംസീന വീട്ടില്‍ നിന്നുമിറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണത്തിനിടെയാണ് റംസീനയെ കൂട്ടുകാരിയുടെ വീട്ടില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പെണ്‍കുട്ടി ചന്തേര പോലീസ് സ്റ്റേഷനില്‍ ഹാജരായി.
പോലീസ് അന്വേഷണത്തിനിടെയാണ് റംസീനയെ കൂട്ടുകാരിയുടെ വീട്ടില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പെണ്‍കുട്ടി ചന്തേര പോലീസ് സ്റ്റേഷനില്‍ ഹാജരായി.
Keywords: Kasaragod, Kerala, chandera, Missing, Police, complaint, Investigation, case, Missing 19 year old found in friend's house.