 |
Deepa |
കാസര്‍കോട്: പതിനാറുകാരിയെ യുവതിയും രണ്ട് യുവാക്കളും ചേര്‍ന്ന് തട്ടികൊണ്ടുപോയതായി പരാതി. കര്‍ണ്ണാടക ബാഗല്‍കോട്ട് ഇരമാക്കിയിലെ കണ്ടപ്പയുടെ മകളും കോട്ടക്കണ്ണിയില്‍ വാടക വീട്ടില്‍ താമസിക്കുകയും ചെയ്യുന്ന ദീപയെയാണ്(16) സമീപവാസിയായ സുനിത എന്ന യുവതിയും രണ്ട് യുവക്കളും ചേര്‍ന്ന് തട്ടികൊണ്ടുപോയത്. മാര്‍ച്ച് 31നാണ് ദീപയെ കാണാതായത്. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സുനിതയോടും രണ്ട് യുവാക്കളോടൊപ്പം പോയതായി വ്യക്തമായത്. ചെരുപ്പ് വാങ്ങിക്കാനെന്നു പറഞ്ഞാണ് മാര്‍ച്ച് 31ന് രാവിലെ ദീപ വീട്ടില്‍ നിന്നിറങ്ങിയത്. കസര്‍കോട് സെന്‍ഡ്രിംഗ് ജോലി ചെയ്തുവരികയാണ് ദീപയുടെ പിതാവ്. പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Missing, Girl