കാണാതായ 12 കാരനെ എറണാകുളത്ത് കണ്ടെത്തി
Oct 14, 2017, 13:08 IST
കാസര്‍കോട്: (www.kasargodvartha.com 14.10.2017) കാണാതായ 12 കാരനെ എറണാകുളത്ത് കണ്ടെത്തി. തളങ്കരയിലെ കാലിക്കറ്റ് കിച്ചണ്‍ ഹോട്ടലുടമ പടിഞ്ഞാര്‍മൂലയിലെ കാസിമിന്റെ മകന്‍ ആദി അബ്ദുല്ലയെയാണ് ശനിയാഴ്ച എറണാകുളത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ആദിയെ കാണാതായത്. പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പോലീസും ചേര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കുട്ടിയെ എറണാകുളത്ത് കണ്ടെത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.
ട്രെയിനില്‍ തനിച്ചായിരുന്ന കുട്ടിയെ ഒരു സ്ത്രീ കണ്ട് കാര്യമന്വേഷിച്ചപ്പോള്‍ കാസര്‍കോട് നിന്നും വീടുവിട്ടതാണെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുര്‍ന്ന് അവര്‍ കുട്ടിയെ എറണാകുളം നോര്‍ത്ത് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പോലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ എറണാകുളത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Related News: പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 12 കാരനെ കാണാതായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Natives, Train,Missing 12 year old found.