മിസ്ഡ് കോള്‍ ബന്ധത്തില്‍ സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവാവ് വലയില്‍
Apr 5, 2012, 16:26 IST
സോനുവുമായി ബന്ധമുള്ള നീലേശ്വരത്ത് ക്യാമ്പ് ചെയ്യുന്ന കരിവെള്ളൂര്‍ സ്വദേശിയായ മന്ത്രവാദിയും നീലേശ്വരത്തെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിയായ തട്ടാച്ചേരി സ്വദേശിയും പോലീസ് നിരീക്ഷണത്തിലാണ്.
നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി പി വി അഷിയാബാനുവിന് തട്ടിപ്പിനിരയായി നഷ്ടപ്പെട്ടത് 84 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 20,000 രൂപയുമാണ്. യാദൃശ്ചികമായി അഷിയാബാനുവുമായി മിസ്ഡ് കോളിലൂടെ ബന്ധപ്പെട്ട് പരിചയപ്പെട്ട യുവാവ് യുവതിയെ നിരവധി തവണ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ട് പല ഘട്ടങ്ങളിലായി 84 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 20,000 രൂപയും കൈക്കലാക്കുകയായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ മന്ത്രവാദിയുടെയും മറ്റും പേരില്‍ പണയപ്പെടുത്തിയതായി സൂചനയുണ്ട്.
എട്ട് മാസമായി ചെറുവത്തൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു യുവാവ്. കാര്യമായ ജോലികളൊന്നുമില്ലാതെ യുവാവ് ദിവസവും 500 രൂപ വാടക നിരക്കില്‍ മുറിയെടുത്ത് സുഖിച്ച് ജീവിക്കുകയായിരുന്നു. സ്ത്രീകളെ വശീകരിച്ച് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയാണ് യുവാവ് ആഢംബര ജീവിതം നയിച്ചുവന്നിരുന്നത്. താമസിക്കുന്ന ലോഡ്ജിലെ റിസപ്ഷനിസ്റ്റാണ് തട്ടാച്ചേരി വിദ്യാര്‍ത്ഥി. ഈ യുവാവിന്റെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാണ് സോനു സ്ത്രീകളെ മിക്കപ്പോഴും ബന്ധപ്പെട്ടിട്ടുള്ളത്. അഷിയാബാനുവിന്റെ ബന്ധുവായ യുവതിയെ യാദൃശ്ചികമായി മിസ്ഡ് കോളില്‍ ബന്ധപ്പെട്ട യുവാവ് പിന്നീട് ഇവരെ ശല്യപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ശല്യം അസഹനീയമായതോടെ ഈ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കി. ഈ പരാതിന്മേല്‍ അനേ്വഷണം നടത്തിയ പോലീസിന് മിസ്ഡ് കോളിന്റെ ഉറവിടമായ മൊബൈല്‍ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞു. ഇത് തട്ടാച്ചേരി വിദ്യാര്‍ത്ഥിയുടേതായിരുന്നു. ഈ യുവാവിനെ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സോനുവിന്റെ തട്ടിപ്പ് ഒന്നൊന്നായി പുറത്തുവന്നത്.
താന്‍ തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ട അഷിയാബാനു സോനുകുമാറിനെതിരെ നീലേശ്വരം പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുകയും ഫോട്ടോ എടുത്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് പറയുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സോനുകുമാറിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂരിലെ ഒരു സ്ത്രീയെ ഇതുപോലെ യുവാവ് തട്ടിപ്പിനിരയാക്കിയതായി സൂചനയുണ്ട്. സ്ത്രീയില്‍ നിന്ന് ഒരു ലക്ഷം രൂപയാണത്രെ കൈക്കലാക്കിയത്. ചീമേനി വെള്ളച്ചാലിലെ ഭര്‍തൃമതിയായ യുവതിയും പാലക്കാട്ട് സ്വദേശിനിയായ സ്ത്രീയും ഇതുപോലെ തട്ടിപ്പിനിരയായി. പാലക്കാട് യുവതിക്ക് 60,000 രൂപയാണ് നഷ്ടപ്പെട്ടത്.
Keywords: Nileshwaram, Missed call, Arrest, Kasaragod