കാസര്‍കോട്ട് വീണ്ടും ബൈക്കില്‍ മുഖംമൂടി സംഘം; യുവാവിന്റെ കൈ തല്ലിയൊടിച്ചു
Jul 19, 2012, 11:23 IST

നാഗേഷിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം ബൈക്കില്‍ കടന്നുകളഞ്ഞിരുന്നു. ജോലി കഴിഞ്ഞ് ജെ.പി കോളനിയിലെ ഗ്രൗണ്ടിന് സമീപത്തുകൂടി വീട്ടിലേക്ക് നടന്നു പോവുമ്പോഴായിരുന്നു നാഗേഷിനെ സംഘം ആക്രമിച്ചത്. പരിക്കേറ്റ നാഗേഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം ബ്ലേഡ് കൊണ്ട് കീറി മുറിവേല്‍പ്പിച്ചിരുന്നു. ഇതിന് ശേഷം നടക്കുന്ന് രണ്ടാമത്തെ മുഖംമൂടി ആക്രമമാണിത്. രാത്രി വഴി നടന്നുപോകാന്‍ തന്നെ പലര്‍ക്കും ഇപ്പോള്‍ ഭയമാണ്. കഴിഞ്ഞ ദിവസം ഒരു യുവാവിന് അക്രമി സംഘത്തിന്റെ കുത്തേറ്റിരുന്നു.
Keywords: Kasaragod, Attack, General-hospital, Youth, Mask