പെരുമ്പളയില്‍ വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ സംഘം ബ്ലേഡുകൊണ്ട് കീറി മുറിവേല്പിച്ചു
Dec 14, 2012, 20:57 IST

പരിക്കേറ്റ ഷെറീഫിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തിനു സമീപത്തുവെച്ചാണ് ആക്രമണം. ഹെല്‍മറ്റ് ധരിച്ചിരുന്ന ബൈക്ക് യാത്രക്കാര്‍ കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും വായ പൊത്തിപ്പിടിക്കുകയും ചെയ്ത ശേഷമാണ് ബ്ലേഡുകൊണ്ട് കൈക്ക് കീറി മുറിവേല്പിച്ചത്.
റോഡില്‍ അവശനിലയില്‍ വീണുകിടക്കുകയായിരുന്ന ഷിബിനെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നു. കഴിഞ്ഞ ദിവസം ബേനൂരില്‍ സി.പി.ഐ-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ആ സംഭവവുമായി ഈ അക്രമത്തിന് ബന്ധമുണ്ടോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
Keywords: Blade, Perumbala, Student, Bike, Attack, Kasaragod, Injured, Son, General-hospital, Kerala