പട്ള സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി; 40,000 രൂപയുടെ നഷ്ടമുണ്ടാക്കി
May 20, 2013, 17:55 IST
കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ പട്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി. ഞായറാഴ്ച രാത്രി നടത്തിയ അഴിഞ്ഞാട്ടത്തില്‍ സ്‌കൂളിലെ ജല വിതരണ ടാപ്പും ബെഞ്ചുകളും ഡസ്‌ക്കുകളും തകര്‍ത്തു.
ചുമരില്‍ പച്ചില കൊണ്ട് അശ്ലീലവും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും എഴുതി വെക്കുകയും ഓഫീസ് മുറിക്കകത്തേക്ക് വാതിലിലൂടെ ട്യൂബ് ലൈറ്റ് പെട്ടിച്ച് കടത്തുകയും ചെയ്തു. സംഭവത്തില്‍ ഹെഡ്മിസ്ട്രസ് കുമാരി റാണി നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം പതിവാണ്. നേരത്തെ രണ്ടു തവണ ഇത്തരത്തില്‍ ചുമരില്‍ അശ്ലീലം എഴുതി വെക്കുകയും പൈപ്പ് പൊട്ടിക്കുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അപ്പോഴെല്ലാം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. ഒരു കുട്ടിയെ താക്കീത് ചെയ്യുകയും ഉണ്ടായിരുന്നു. പുറമെ നിന്നുള്ള ആളുകളാണ് രാത്രികാലങ്ങളില്‍ സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിച്ച് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നാണ് സംശയിക്കുന്നത്.
Keywords: School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.