മണ്ഡലം നേതാവിനെ അസഭ്യം പറഞ്ഞ ഡി സി സി നേതാവിനെതിരെ കെ പി സി സി പ്രസിഡണ്ടിന് പരാതി; പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലും പോര്‍വിളി
Dec 8, 2017, 10:31 IST
നീലേശ്വരം: (www.kasargodvartha.com 08.12.2017) നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പോര് മുറുകുന്നു. എ- ഐ ഗ്രൂപ്പ് പോരിന് പുറമെ ഐ വിഭാഗത്തിലും നേതാക്കള്‍ ചേരിതിരിഞ്ഞ് കട്ടക്കലിപ്പിലാണ്. മണ്ഡലം കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ പോര്‍വിളിയും വെല്ലുവിളിയും മുഴക്കി.
കൊട്ടറ, കടിഞ്ഞിമൂല ഭാഗങ്ങളില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടിനെ മുതിര്‍ന്ന ഡിസിസി നേതാവ് അസഭ്യം പറഞ്ഞുവെന്നാരോപിച്ച് മണ്ഡലം പ്രസിഡണ്ട് കെപിസിസി പ്രസിഡണ്ടിനും നേതാക്കള്‍ക്കും പരാതി നല്‍കി.
ഇതു സംബന്ധിച്ച് സംസാരിക്കാന്‍ ഡിസിസി പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് നേതാക്കള്‍ പോര്‍വിളി മുഴക്കിയത്. അതേ സമയം പല നേതാക്കളെയും മണ്ഡലം കമ്മിറ്റി യോഗത്തിലേക്ക് വിളിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സേവാദള്‍ ജില്ലാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് മണ്ഡലം കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിക്കാത്തതെന്നാണ് ആരോപണം. സേവാദള്‍ കമ്മിറ്റി നിലവിലില്ലെന്ന കാരണം പറഞ്ഞാണ് ചെയര്‍മാനെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ക്ഷണിക്കാത്തതെന്നാണ് ആരോപണം.
സംഘടനാ പുനസംഘടനയുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളിലേക്ക് പേര് നിര്‍ദ്ദേശിച്ചതിലും വിവേചനം കാണിച്ചതായും ആക്ഷേപമുണ്ട്. അടുത്ത കാലത്തായി നീലേശ്വരം മണ്ഡലത്തിനകത്ത് കോണ്‍ഗ്രസിലെ വിഭാഗീയത ഒതുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് രൂക്ഷമായി വീണ്ടും തമ്മിലടി തുടങ്ങിയിരിക്കുന്നത്. ഇതിനിടയില്‍ പാര്‍ട്ടി നേതൃത്വത്തിലെ ഭിന്നതയില്‍ യുവ നിരയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ വാട്സ് ആപ്പ് കൂട്ടായ്മയിലെ പോസ്റ്റുകളില്‍ ഇവ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Keywords: Kasaragod, Kerala, Neeleswaram, KPCC, president, Misbehaving Complaint against DCC leader.
< !- START disable copy paste -->