Rescue | ഒരു രാത്രി മുഴുവൻ കിണറ്റിനുള്ളിൽ; വീണത് ആരും അറിഞ്ഞില്ല; യുവാവിന് അത്ഭുത രക്ഷ
● കർണാടക സ്വദേശിയായ യുവാവാണ് കിണറ്റിൽ വീണത്
● ഉപ്പളയിലെ മുളിഞ്ച സ്കൂളിന് സമീപത്താണ് സംഭവം
● അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി
ഉപ്പള: (KasargodVartha) ഒരു രാത്രി മുഴുവൻ കിണറ്റിനുള്ളിൽ കുടുങ്ങിയ യുവാവിന് അത്ഭുത രക്ഷ. ഉപ്പളയിൽ മുളിഞ്ച സ്കൂളിന് സമീപമുള്ള നന്ദകിഷോർ എന്നയാളുടെ കിണറ്റിലായിരുന്നു സംഭവം. ഹുബ്ബള്ളി സ്വദേശിയായ ഭരത് (24) എന്ന യുവാവാണ് ദുരന്തത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി കിണറ്റിലേക്ക് വീണ ഭരത് രാത്രി മുഴുവൻ തണുപ്പും ഭയവും മറ്റും അതിജീവിച്ചാണ് കഴിച്ചുകൂട്ടിയത്. ശനിയാഴ്ച രാവിലെ വീട്ടുകാർ ഭരതിന്റെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് കിണറ്റിൽ കയർ ഇറക്കിയിട്ടും ഭരതിനെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വളരെ ശ്രദ്ധയോടെ രക്ഷാപ്രവർത്തനം നടത്തി. യുവാവിനെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. ഇയാൾ മദ്യലഹരിയിലാണ് കിണറ്റിൽ വീണതെന്നാണ് സംശയിക്കുന്നത്.
#wellrescue #miracle #firefighter #uppala #accident #survivalstory