മൊഗ്രാല്‍ പൂത്തൂര്‍ വാഹനപകടം: 3 മാസം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി
Mar 28, 2013, 23:35 IST
![]() |
Daniya |
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദിന്റെ മകള്‍ ഡാനിയ(12)യെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിന്റെ ഭാര്യ മറിയം(60), ഇവരുടെ മകന്‍ അബ്ബാസിന്റെ ഭാര്യ ആഇശ (40), ഓട്ടോ ഡ്രൈവര്‍ കുമ്പള കൊടിയമ്മയിലെ അബ്ദുല്‍ ഖാദര്‍ (28) എന്നിവരെ സാരമായ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോയുമായി കൂട്ടിയിടിച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൊഗ്രാല്‍ പൂത്തൂര്‍ കുന്നിലെ മുഹമ്മദ് സാദിഖ്(21), സമീര്‍ ആസിഫ് (20) എന്നിവര്‍ മരണപ്പെട്ടിരുന്നു. കൂട്ടിയിടിയെ തുടര്‍ന്ന് മറിഞ്ഞ ഓട്ടോയില്‍ നിന്ന് പരിക്കേറ്റവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതില്‍ ഡാനിയയ്ക്ക് തലയ്ക്കും മറ്റും സാരമായി പരിക്കേറ്റതിനാലാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്.
മൊഗ്രാല്‍ പൂത്തൂര്‍ യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു സമീര്‍ ആസിഫ്. മൊഗ്രാല്‍ പൂത്തൂര്‍ മജലില്‍ ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. സാദിഖ് കാസര്‍കോട്ടെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. സമീര്‍ ആസിഫ് മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കാസര്‍കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയാണ് സമീര്‍ ആസിഫ്. സാദിഖ് കാസര്‍കോട്ടെ ഒരു കടയില്‍ ജോലിക്കാരനായിരുന്നു. അപകട വിവരമറിഞ്ഞ് ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും സുഹൃത്തുകളുമടക്കം വന്‍ജനാവലിതന്നെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയിരുന്നു. യുവാക്കളുടെ ആകസ്മികമായ മരണം മൊഗ്രാല്‍ പുത്തൂരിനെ നടുക്കിയിരിക്കുകയാണ്.
Keywords: Kerala, Kasaragod, Mogral Puthur, auto, bike, accident, Kunnil, Sameer Asif, Sadiq, Injured, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.