ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി
May 25, 2012, 14:30 IST
മൊഗ്രാല്‍പുത്തൂര്‍: കമ്പാര്‍ മിറാക്കിള്‍ ക്ലബ്ബിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ മിറാക്കിള്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റാഫി, കെ.പി. നിസാര്‍ പ്രസംഗിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് ജില്ലാ കോച്ച് ഗോപാലനാണ് നേതൃത്വം നല്‍കുന്നത്. അമ്പത് പേര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
Keywords: Mogral puthur, Coaching, Football, camp, Kasaragod






