city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ജോലി സംബന്ധമായ കോഴ്‌­സുകള്‍'

'വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ജോലി സംബന്ധമായ കോഴ്‌­സുകള്‍'
ബി.എ.മലയാളം, ബികോം കോഴ്‌സുകളുടെ
ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുന്നു.
കാസര്‍കോട്: കോ­ള­ജ്, ഹ­യര്‍­സെ­ക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍­ക്ക് പഠന­ത്തോ­ടൊപ്പം ജോലി സംബ­ന്ധമാ­യ സ്­കീല്‍ കോഴ്‌­സു­കള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദു റബ്ബ്. കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ബി.എ. മലയാളം ബി.കോം കോഴ്‌­സിന്റെ ഉദ്ഘാട­നം ചെ­യ്ത് സംസാരിക്കുകയായിരുന്നു അദ്ദേ­ഹം. റെഗുലര്‍ കോഴ്‌­സും അഡീഷണല്‍ കോഴ്‌­സും പാസാകുന്നവര്‍ക്ക് ഇരട്ട ബിരുദം നല്‍­കു­മെ­ന്ന് മന്ത്രി പ­റഞ്ഞു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കോഴ്‌­സ് തു­ട­ങ്ങു­ന്നത്. സാധാരണ പഠനത്തോടൊപ്പം തൊഴില്‍ സംബന്ധിച്ച് അക്കൗണ്ടിംഗ്, ഐ.ടി., ഹോസ്പിറ്റാലി­റ്റി, ടൂറി­സം തുടങ്ങിയ അഡീഷണല്‍ കോഴ്‌­സാണ് നല്‍കുക. 300 മണിക്കൂറുള്ള ഈ കോഴ്‌­സില്‍ 150 മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന വിഷയമാണ് പഠിക്കുക.

ഈ കോഴ്‌­സിനു പുറമെ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാലു ഗ്രേസ് മാര്‍­ക്കും, 20 ശതമാനം ഹാ­ജറും അനുവദിക്കും. വിദ്യാര്‍ത്ഥികളായിരിക്കെ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രോല്‍സാഹനം നല്‍കുന്ന പദ്ധതിക്കനുസരിച്ചാണ് ഈ ഇളവ് അനുവദിക്കുക. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ പുതുതായി ബി.ബി.എം. കോഴ്‌­സ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പീ.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സിഡ്‌­കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, ചെര്‍ക്കളം അബ്ദുല്ല, കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി, സി. സുരേഷ്­കുമാര്‍ഷെട്ടി, അ­ഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, സി.എല്‍. ഹമീദ്, ഡോ.യു. ഉമാമഹേശ്വരി, സുനില്‍കുമാര്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളായ എം.എച്ച്. മുഹ­മ്മദ്, ഹാരിസ്, അസീസ് കളത്തൂര്‍, ടി.പി. രാജേഷ്­കുമാര്‍, ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.രാജലക്ഷ്മി സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡന്റ് കുന്നേല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.  

Keywords: BA, Malayalam, Course, Govt.college, Inauguration, MInister Abdu rabb, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia