പിന്നോക്കസമുദായ ക്ഷേമം: നിയമസഭാസമിതി സിറ്റിംഗ് 25 ന്
Nov 17, 2016, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 17/11/2016) നിയമസഭയുടെ പിന്നാക്കസമുദായക്ഷേമം സംബന്ധിച്ച സമിതി ഈമാസം 25 ന് രാവിലെ 10.30 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും തദവസരത്തില്‍ ഹരജികള്‍, നിവേദനങ്ങള്‍ സ്വീകരിക്കുന്നതാണ്.
ഇതു സംബന്ധിച്ച് പിന്നോക്ക സമുദായ വികസനം, റവന്യൂ, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍, തദ്ദേശ സ്വയംഭരണം, ആഭ്യന്തരം, വനം, പട്ടികജാതി പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും സമിതി ചര്‍ച്ച നടത്തും.
Keywords: kasaragod, sitting, Minority welfare Niyamasabha sitting on 25