city-gold-ad-for-blogger

16കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് ആര്‍ സി ഉടമയ്‌ക്കെതിരെ കേസെടുത്തു; 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും കിട്ടും, പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന ആദ്യ കേസ്

കാസര്‍കോട്: (www.kasargodvartha.com 26.10.2019) 16കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് ആര്‍ സി ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിച്ചേക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിതെന്ന് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം പറഞ്ഞു. തളങ്കര പടിഞ്ഞാറിലെ ടി എ അഷ്‌റഫിനെതിരെയാണ് പോലീസ് കേസെടുത്തത്.

സീ വ്യൂ പാര്‍ക്കിന് സമീപം വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കെ എല്‍ 14 യു 6380 നമ്പര്‍ സ്‌കൂട്ടറുമായി പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്ക് വീണ് നിസാര പരിക്കേറ്റു. വാഹനത്തിന്റെ ആര്‍ സി രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇനി 25 വയസുവരെ ലൈസന്‍സ് ലഭിക്കില്ല.

16കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് ആര്‍ സി ഉടമയ്‌ക്കെതിരെ കേസെടുത്തു; 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും കിട്ടും, പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന ആദ്യ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Case, Police, Report,Minor driving; Case against RC Owner

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia