city-gold-ad-for-blogger

14 കാരന്‍ സ്‌കൂട്ടറോടിച്ചു; ആര്‍ സി ഉടമയായ മാതാവിനെതിരെ കേസ്


കാസര്‍കോട്: (www.kasargodvartha.com 14/07/2016) 14 കാരനായ മകന്‍ സ്‌കൂട്ടറോടിച്ച സംഭവത്തില്‍ ആര്‍ സി ഉടമയായ മാതാവിനെതിരെ പോലീസ് കേസെടുത്തു. കെ എല്‍ 14 എസ് 5731 നമ്പര്‍ സ്‌കൂട്ടറിന്റെ ഉടമയായ തളങ്കര ബാങ്കോട് സ്വദേശിനിക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. 

വ്യാഴാഴ്ച വൈകുന്നേരം പ്രസ് ക്ലബ്ബ് ജംഗ്ഷന് സമീപത്ത് വെച്ചാണ് 14 കാരനെ കാസര്‍കോട് ടൗണ്‍ എ എസ് ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കുട്ടികള്‍ അശ്രദ്ധമായി വാഹനങ്ങള്‍ ഓടിക്കുന്നത് വഴിയുണ്ടാകുന്ന അപകടങ്ങള്‍ കുറക്കുന്നതിനായാണ് പോലീസ് കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത്.

ഇത്തരം സംഭവങ്ങളില്‍ ആര്‍ സി ഉടമയ്‌ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാറ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി കേസുകളാണ് ജില്ലയില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

14 കാരന്‍ സ്‌കൂട്ടറോടിച്ചു; ആര്‍ സി ഉടമയായ മാതാവിനെതിരെ കേസ്

Keywords : Scooter, Driver, Police, Boy, Case, Kasaragod, Accident, Mother, RC Book,Minor driving: case against Mother. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia