പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് മാതാവിനെതിരെ കേസ്
Nov 26, 2016, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 26/11/2016) പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടറോടിച്ചതിന് മാതാവിനെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നുമാണ് കുട്ടിഡ്രൈവറെ പോലീസ് പിടികൂടിയത്.
കെ എല്‍ 14 എം 3903 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കോടിക്കാന്‍ നല്‍കിയതിന് മാതാവ് ഖൈറുന്നിസയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിഡ്രൈവര്‍മാര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തുടങ്ങിയിട്ടും ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ വീണ്ടും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാഹനം ഓടിക്കാന്‍ നല്‍കുകയാണെന്നാണ് പോലീസ് പറയുന്നത്.