city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികള്‍ സ്‌കൂട്ടറോടിച്ച് അപകട ദുരന്തം ഉണ്ടായതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ മുറ്റത്ത് നിന്നും നിരവധി ഇരുചക്ര വാഹനങ്ങള്‍ പിടികൂടി; രക്ഷിതാക്കള്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് പോലീസ്

ബേക്കല്‍: (www.kasargodvartha.com 04.12.2018) കെ എസ് ടി പി റോഡില്‍ കളനാട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം കുട്ടികള്‍ സ്‌കൂട്ടറോടിച്ച് അപകട ദുരന്തം ഉണ്ടായതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ മുറ്റത്ത് നിന്നും നിരവധി ഇരുചക്ര വാഹനങ്ങള്‍ പിടികൂടി. ഉദുമ നാലാംവാതുക്കല്‍ സ്‌കൂള്‍ പരിസരത്തു നിന്നുമാണ് പത്തിലധികം ഇരുചക്ര വാഹനങ്ങള്‍ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

രക്ഷിതാക്കള്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് ബേക്കല്‍ എസ്‌ഐ വിനോദ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി തുടങ്ങിയിരിക്കുന്നത്. രക്ഷിതാക്കള്‍ പോലും അറിയാതെയാണ് പല കുട്ടികളും ഇരുചക്ര വാഹനങ്ങളുമായി സ്‌കൂളുകളിലെത്തുന്നത്. സ്‌കൂള്‍ അധ്യാപകരുടെ സഹായത്തോടെയാണ് കുട്ടികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലം കണ്ടെത്തുകയും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. വാഹന പരിശോധന നടത്തുമ്പോള്‍ പോലീസിനെ കണ്ട് അമിത വേഗതയില്‍ പോകുന്നതു കൊണ്ട് അപകടസാധ്യത കണക്കിലെടുത്ത് പോലീസ് പിന്തുടരാറില്ല. അതുകൊണ്ടു തന്നെയാണ് കുട്ടികള്‍ ഇരുചക്രവാഹനങ്ങള്‍ വെക്കുന്ന സ്ഥലം കണ്ടെത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
കുട്ടികള്‍ സ്‌കൂട്ടറോടിച്ച് അപകട ദുരന്തം ഉണ്ടായതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ മുറ്റത്ത് നിന്നും നിരവധി ഇരുചക്ര വാഹനങ്ങള്‍ പിടികൂടി; രക്ഷിതാക്കള്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് പോലീസ്

ബുള്ളറ്റുകളും സ്‌പോര്‍ട്‌സ് ബൈക്കുകളുമാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും ഉപയോഗിക്കുന്നത്. യൂണിഫോമില്‍ വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ ചീറിപ്പായുന്നത് പതിവു കാഴ്ചയാണ്. ഹെല്‍മറ്റ് ധരിക്കാതെയും മിററുകള്‍ അഴിച്ചുമാറ്റിയും നിയമങ്ങള്‍ മുഴുവന്‍ ലംഘിച്ചുകൊണ്ടുമാണ് കുട്ടികള്‍ വാഹനത്തില്‍ പറപറക്കുന്നത്. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മറ്റു സ്‌കൂളുകളിലും വരും ദിവസങ്ങള്‍ക്ക് നടപടി സ്വീകരിക്കും. കുട്ടികള്‍ ബൈക്കുകളുമായി പിടിയിലായാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള കര്‍ശന നടപടി കൈകൊള്ളുമെന്നും ഇതില്‍ യാതൊരു വിട്ടുവീഴ്ചയും പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ലെന്നും ബേക്കല്‍ എസ് ഐ കാസര്‍കോട് വാര്‍ത്തയോട് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minor Driving; Bikes seized from Schools, Students, School, Bike, Police, Scooter, Two wheeler, Kasaragod, News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia