കുട്ടികള്‍ വാഹനമോടിച്ച സംഭവം; വാഹന ഉടമകളെ ശിക്ഷിച്ചു
Oct 24, 2017, 21:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/10/2017) കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ കൊടുത്ത സംഭവത്തില്‍ വാഹന ഉടമകളെ കോടതി ശിക്ഷിച്ചു. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട തെക്കേ തൃക്കരിപ്പൂരിലെ നാസര്‍ പി പി (41), കണ്ണൂര്‍ ചിറക്കലിലെ മുഹമ്മദ് റാഫി(53), പനത്തടി അയറോട്ടെ മാധവന്‍ ചാപ്പയില്‍ എന്നിവരെയാണ് 2500 രൂപ വീതം പിഴയടക്കാന്‍ ഹൊസദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി(ഒന്ന്) ശിക്ഷിച്ചത്.
തൃക്കരിപ്പൂര്‍ ബീരിച്ചേരിയില്‍ പോലീസ് വാഹന പരിശോധനക്കിടെ കെ എല്‍ 13 ഡബ്ല്യു 3187 നമ്പര്‍ ആക്ടീവ കൈ കാണിച്ച് നിര്‍ത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ വാഹനമോടിച്ച കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വാഹന ഉടമ നാസറിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് വാഹന പരിശോധനക്കിടയില്‍ ബൈക്ക് ഓടിച്ചുപോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ചോദ്യം ചെയ്തപ്പോള്‍ ലൈസന്‍സോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വാഹനം ഓടിച്ചതിന് വാഹന ഉടമ മുഹമ്മദ് റാഫിക്കെതിരെ കേസെടുക്കുകയായിരുന്നു.
രാജപുരം പോലീസ് പനത്തടിയില്‍ വാഹനപരിശോധനക്കിടയില്‍ കോളിച്ചാലില്‍ നിന്നും മാലക്കല്ലിലേക്ക് മോട്ടോര്‍ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ കൈകാണിച്ച് നിര്‍ത്തുകയും പരിശോധനയില്‍ വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഉടമ മാധവന്റെ പേരില്‍ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, News, Driver, Accuse, Court, Kanhangad, Police, Fine.