Flag Hoist | കാസർകോട്ട് സ്വതന്ത്ര്യദിന പരേഡിൽ മന്ത്രി കെ കൃഷ്ണൻകുട്ടി പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും
ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
കാസർകോട്: (KasaragodVartha) സ്വാതന്ത്ര്യ ദിന പരേഡിൽ കാസർകോട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വിദ്യാനഗർ മുൻസിപൽ സ്റ്റേഡിയത്തിലാണ് പരേഡ് നടക്കുക.
കഴിഞ്ഞ രണ്ട് വർഷം, ജില്ലയുടെ ചുമതലയുണ്ടായിരുന്ന മുൻ മന്ത്രി അഹ്‌മദ് ദേവർ കോവിലായിരുന്നു പതാക ഉയർത്തിയത്. അദ്ദേഹം മന്ത്രി പദവി രാജിവെച്ച ശേഷമാണ് ഇപ്പോർ കൃഷ്ണൻകുട്ടിക്ക് പതാക ഉയർത്താനുള്ള നിയോഗം ലഭിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിൽ പതാക ഉയർത്തുക ഇവരായിരിക്കും: തിരുവനന്തപുരം - പിണറായി വിജയൻ, കൊല്ലം - വി ശിവൻകുട്ടി, പത്തനംതിട്ട - വീണാ ജോർജ്, ആലപ്പുഴ - സജി ചെറിയാൻ, കോട്ടയം - ജെ ചിഞ്ചുറാണി, ഇടുക്കി - റോഷി അഗസ്റ്റിൻ, എറണാകുളം - പി രാജീവ്, തൃശൂർ - ഡോ. ആർ. ബിന്ദു, പാലക്കാട് - എം ബി രാജേഷ്, മലപ്പുറം - കെ രാജൻ, കോഴിക്കോട് - എ കെ ശശീന്ദ്രൻ, വയനാട് - ഒ ആർ കേളു, കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി.