'ദുരിതബാധിതരോടുളള ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റും, ലക്ഷ്യം കീടനാശിനി വിമോചിത സംസ്ഥാനം'
Mar 30, 2017, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുളള ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളത്തെ കീടനാശിനി വിമോചിത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കളക്ടറേറ്റ് പരിസരത്ത് നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള ധനസഹായത്തിന്റെ മൂന്നാം ഗഡു വിതരണണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദുരിതബാധിതര്‍ക്കുളള മൂന്നാം ഗഡു വിതരണം 110 പേര്‍ക്കാണ് ഇപ്പോള്‍ നല്‍കുന്നത്. ബാക്കിയുളളവര്‍ക്ക് ഏപ്രില്‍ മാസത്തില്‍ നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള മെഡിക്കല്‍ ക്യാമ്പുകളും ഏപ്രിലില്‍ നടക്കും. ആവശ്യമായ തീരുമാനങ്ങളുമായി ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ജൈവകാര്‍ഷിക നയം സംസ്ഥാനത്ത് നടപ്പാക്കി വരികയാണ്. കീടനാശിനികളുടെ ഉപയോഗത്തിന് കേരളത്തില്‍ കര്‍ശനമായ നിരോധനം ഉണ്ടെങ്കിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും കീടനാശിനി ഉപയോഗം വ്യാപകമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിനകത്തും ഇവ നിരോധനം ലംഘിച്ച് എത്തുന്നുണ്ട്. കൃഷി ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കീടനാശിനികളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Endosulfan, E.Chandrashekharan-MLA, Collectorate, Inauguration, Medical-camp, Ministers on Endosulfan issue.