എന്‍ഡോസള്‍ഫാന്‍ സുപ്രധാന മന്ത്രിസഭാ യോഗം ബുധനാഴ്ച
Sep 18, 2012, 17:45 IST
കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ ചര്‍ച ചെയ്യുന്നതിനും ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 8.30 ന് തിരുവനന്തപുരത്ത് മുഖ്യ മന്ത്രിയുടെ വസതിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്ന് മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, എം.കെ. മുനീര്‍, കെ.പി. മോഹനന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ പ്രശ്നം ചര്‍ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലയിലെത്തിയതായിരുന്നു മന്ത്രിമാര്‍. കാസര്‍കോട്ടെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥര്മാരായും മന്ത്രിമാര്‍ ചര്‍ച നടത്തി. ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക, എ.ടി.എം. പ്രശ്നം പരിഹരിക്കുക, അപാകതകള്‍ പരിഹരിച്ച് അര്‍ഹരായ എല്ലാ ദുരിതബാധിതരെയും ഉള്‍പെടുത്തുക, മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച ചെയ്തത്.
നിലവിലുള്ള 11 പഞ്ചായത്തുകളില്‍ മൊഗ്രാല്‍പുത്തൂര്‍ ഉള്പടെയുള്ള പഞ്ചായത്തുകളെ ഉള്‍പെടുത്തി സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു. ഇപ്പോഴുള്ള 11 പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് നല്‍കുമെന്ന് മന്ത്രി മുനീര്‍ വ്യക്തമാക്കി.
ചികിത്സ നല്‍കുന്നതിനായി മംഗലാപുരം കെ.എം.സി.മെഡിക്കല്‍ കോളജ്, യേനപ്പോയ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം റീജിനല്‍ ക്യാന്‍സര്‍ സെന്റര്‍, പെരിയാരം മെഡിക്കല്‍ കോളജ് എന്നിവരുടെ സഹായം തേടും. എം.പി.പി. കരുണാകരന്, എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, അബ്ദുര്‍ റസാഖ്, ചന്ദ്രശേഖരന് നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്യാമളാദേവി, കലക്ടര്‍ സഗീര്‍ തുടങ്ങിയവരടക്കം വിവിധ ജനപ്രതിനിധികളും സംബന്ധിച്ചു. യോഗത്തിന് ശേഷം മന്ത്രിമാര്‍ ദുരിതബാധിതരെ കണ്ട് പ്രശ്നങ്ങള്‍ ചര്‍ച ചെയ്തു.

Keywords: Endosulfan, Press Meet, Minister, Mogral Puthur, Treatment, Ambulance, Kasaragod, Kerala