city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാവിക്കര തടയണ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിതല തീരുമാനം

തിരുവനന്തപുരം: (www.kasargodvartha.com 15.05.2014) കാസര്‍കോട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ബാവിക്കരയില്‍ നിര്‍മ്മാണം നിര്‍ത്തിവെച്ച സ്ഥിരം തടയണയുടെ നിര്‍മ്മാണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ജലവിഭവവകുപ്പ് മന്ത്രി പി.ജെ ജോസഫിന്റെ ചേംബറില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായി.

2015 ജൂണിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചത്. തടയണയുടെ രൂപഘടനയില്‍ മാറ്റം ആവശ്യമെങ്കില്‍ രണ്ടാഴ്ചയ്ക്കകം ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പണി തീരുന്നതുവരെ പ്രത്യേക ഇരുമ്പ് തടയണ ഉപ്പുവെള്ളത്തെ പ്രതിരോധിക്കാനായി സ്ഥാപിക്കും. ആലൂര്‍ പഴസ്വിനി പുഴയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കെ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പെട്ടെന്നായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം പാതി വഴിയില്‍ നിര്‍ത്തി വെച്ചത്.
ബാവിക്കര തടയണ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിതല തീരുമാനം

ജലവിഭവ മന്ത്രി പി.ജെ.ജോസഫ്, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., ജലവിഭവ സെക്രട്ടറി കുര്യന്‍, മറ്റ് ഉന്നത ഉദ്യാഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തടയണ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനമെടുത്തത്. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മന്ത്രി യോഗം വിളിച്ചത്.

വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന തടയണ പൂര്‍ത്തിയാവാത്തതിനാല്‍ ഇത്തവണയും താത്കാലിക ചാക്ക്തടയണ 10ലക്ഷം രൂപ മുടക്കി നിര്‍മിക്കുകയും നീരൊഴുക്ക് കൂടിയതിനാല്‍ പതിവുപോലെ തടയണ തകരുകയും ചെയ്തിരുന്നു. വിതരണംചെയ്യുന്ന വെള്ളം കുടിക്കരുതെന്നുപോലും ജല അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടി വന്നു.

ഈ സാഹചര്യത്തിലാണ് മന്ത്രിതല യോഗം നടന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സമയത്താണ് ഉപ്പുവെള്ളം കയറുന്നതെന്നതിനാല്‍ വിദേശത്തുനിന്ന് വരുത്തിയ പ്രത്യേക ഇരുമ്പുതടയണ സ്ഥാപിക്കും. രണ്ട് അടുക്കുകളിലായി തുരുമ്പ് പിടിക്കാത്ത രീതിയിലുള്ള ഇരുമ്പുതടയണയാണ് ബാവിക്കരയിലെ പദ്ധതി പ്രദേശത്ത് സ്ഥാപിക്കുക. ഇതിലൂടെ ഉപ്പുവെള്ളം കയറില്ലെന്നത് ഉറപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ഥിരം തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിരവധി തവണ മുഖ്യമന്ത്രി, മന്ത്രിമാരായ കെ.എം. മാണി ,പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, കെ.പി. മോഹനന്‍, ജില്ലയിലെ എം.എല്‍.എ.മാര്‍, എം.പി, കാസര്‍കോട് ജില്ലാ വികസന കമ്മീഷന്‍ പി.പ്രഭാകരന്‍ എന്നിവര്‍ക്ക്  ആലൂര്‍ വികസന സമിതി ജനറല്‍ സെക്രട്ടറി ആലൂര്‍  ടി.എ. മഹമൂദ് ഹാജി നിവേദനം നല്‍കുകയും അവരെ നേരില്‍ കണ്ട് സ്ഥിരം തടയണയുടെ കാര്യം ധരിപ്പിക്കുകയും ചെയ്തിരുന്നു. തടയണ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തെ ആലൂര്‍ മഹമൂദ് ഹാജി സ്വാഗതം ചെയ്യുകയും സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.

ബാവിക്കര തടയണ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിതല തീരുമാനം

ബാവിക്കര തടയണ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിതല തീരുമാനം

ബാവിക്കര തടയണ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിതല തീരുമാനം

ബാവിക്കര തടയണ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിതല തീരുമാനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എന്‍ ഡി തിവാരി 88 ാം വയസില്‍ വിവാഹിതനായി

Keywords:  Kasaragod, Bavikara, Salt-water, Punjayath, Peoples, Minister, Welcome, General Secretary, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia