city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എരി­യാല്‍ പാലം മന്ത്രി സന്ദര്‍­ശിച്ചു

എരി­യാല്‍ പാലം മന്ത്രി സന്ദര്‍­ശിച്ചു
എരി­യാല്‍: നിര­വധി അപ­ക­ട­ങ്ങള്‍ക്ക് വഴി­യൊ­രു­ക്കിയ എരി­യാല്‍പാലം പൊതു­മ­രാ­മത്ത് മന്ത്രി വി.­കെ. ഇബ്രാ­ഹിം­കുഞ്ഞ് സന്ദര്‍ശി­ച്ചു. അപ­ക­ട­ങ്ങള്‍ കൂടാ­നുള്ള കാരണം നാട്ടു­കാ­രോട് മന്ത്രി ചോദി­ച്ച­റി­ഞ്ഞു.
നിര­വധി മര­ണ­ങ്ങള്‍ക്ക് കാര­ണ­മായ എരി­യാല്‍പാ­ല­ത്തില്‍ അപ­ക­ട­ങ്ങള്‍ തട­യാ­നുള്ള മുന്‍ക­രു­തല്‍ നട­പടി വേണ­മെ­ന്ന് നാ­ട്ടു­കാര്‍ മന്ത്രി­യോട് ആവ­ശ്യ­പ്പെ­ട്ടു.

കാസര്‍കോ­ട്­-­മം­ഗ­ലാ­പുരം ദേശീയ പാത­യിലെ എരി­യാല്‍ പാല­ത്തില്‍ വാഹ­നാ­പ­ക­ട­ങ്ങള്‍ തുടര്‍ക­ഥ­യാ­വു­ക­യാ­ണ്. ഒരാ­ഴ്ച­ക്കു­ള്ളില്‍ നാല് അപ­ക­ട­ങ്ങ­ളാണ് ഇവി­ടെ­യു­ണ്ടാ­യ­ത്. അടു­ത്തിടെ രണ്ട് മര­ണ­ങ്ങള്‍ സംഭ­വി­ച്ചു. പാല­ത്തിന് സമീ­പത്തെ വളവും പാല­ത്തിന്റെ നേരിയ കൈവ­രി­യു­മാണ് അപ­ക­ട­ത്തിന് കാര­ണം.

എന്‍.എ. നെല്ലി­ക്കുന്ന് എം.­എല്‍.­എ. അപ­ക­ടാ­വസ്ഥ ശ്രദ്ധ­യില്‍പ്പെ­ടു­ത്തി­യ­തിനെ തുടര്‍ന്നാണ് മന്ത്രി പാലം സന്ദര്‍ശി­ച്ച­ത്. അടു­ത്ത്തന്നെ സുപ്ര­ണ്ടിംഗ് എഞ്ചി­നി­യര്‍ സന്ദര്‍ശിച്ച് ആവ­ശ്യ­മായ നട­പടി സ്വീക­രി­ക്കു­മെന്ന് മന്ത്രി പറ­ഞ്ഞു. എം.­എല്‍.­എ.­മാ­രായ എന്‍.­എ.­നെ­ല്ലി­ക്കു­ന്ന്, പി.ബി. അബ്­ദുര്‍ റസാ­ഖ്, മുസ്‌ലിം ലീഗ് നേതാ­ക്ക­ളായ കെ.­ബി.­കു­ഞ്ഞാ­മു, ഗഫൂര്‍ ചേര­ങ്കൈ, മാഹിന്‍ കേളോ­ട്ട്, മാഹിന്‍ കുന്നില്‍, എം.­എ.­ മ­ക്കാര്‍, കെ.­സി.­സി­ദ്ദീ­ഖ്, സലീം അക്ക­ര, നിസാര്‍ കുള­ങ്ക­ര, മുജീബ് കമ്പാര്‍, അബ്ദുല്‍ നവാ­സ്, എ.­പി.­ ഹ­നീ­ഫ്, എ.­പി. ശംസു മന്ത്രി­യോ­ടൊ­പ്പ­മു­ണ്ടാ­യി­രു­ന്നു.

Keywords:  Minister V.K Ibrahim Kunhi, Kerala, Kasaragod, Eriyal, Bridge, Mogral, Abdul Razak MLA, N.A Nellikunnu MLA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia