Media | വാർത്തകളുടെ വിശ്വാസ്യത സംരക്ഷിക്കണമെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാൻ; കെ കൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു

● കെ കൃഷ്ണൻ അനുസ്മരണവും പത്രപ്രവർത്തക പുരസ്‌കാര സമർപ്പണവും മന്ത്രി ഉദ്ഘാടനം ചെയ്തു
● മാധ്യമപ്രവർത്തനത്തിൽ പ്രാദേശിക പത്രപ്രവർത്തകർക്ക് നിർണായക സ്വാധീനമുണ്ടെന്നും അബ്ദുർ റഹ്‌മാൻ അഭിപ്രായപ്പെട്ടു
● മാതൃഭൂമി ഉദുമ ലേഖകൻ ബാബു പാണത്തൂർ ഫലകവും ക്യാഷ് അവാർഡും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
കാസർകോട്: (KasargodVartha) വാർത്തകളുടെ വിശ്വാസ്യത സമീപകാലത്ത് ചോർന്നുപോകുന്നതായും അതുണ്ടാകരുതെന്നും മന്ത്രി അബ്ദുർ റഹ്‌മാൻ. കാസർകോട് പ്രസ്‌ക്ലബിൽ നടന്ന കെ കൃഷ്ണൻ അനുസ്മരണവും പത്രപ്രവർത്തക പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകളിൽ എപ്പോഴും സത്യസന്ധത പുലർത്തണം. പല വാർത്തകളുടെ മുന്നിലും ലേഖകർ നിസഹായരാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മാധ്യമപ്രവർത്തനത്തിൽ പ്രാദേശിക പത്രപ്രവർത്തകർക്ക് നിർണായക സ്വാധീനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അധികാരികൾക്ക് മുന്നിലെത്തിക്കാൻ മടികാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അപ്പോഴും അധികാരികളെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതൃഭൂമി ഉദുമ ലേഖകൻ ബാബു പാണത്തൂർ ഫലകവും ക്യാഷ് അവാർഡും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് പ്രസിഡന്റ് സിജു കണ്ണൻ അധ്യക്ഷനായിരുന്നു. ബാബു പാണത്തൂർ മറുപടി പ്രസംഗം നടത്തി. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അനുസ്മരണ പ്രഭാഷണം നടത്തി. എ അബ്ദുൽ റഹ്‌മാന്‍, ടി.എ.ഷാഫി, സി.നാരായണന്‍, വി.വി.പ്രഭാകരന്‍, പ്രദീപ് നാരായണന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, സതീശന്‍ കരിച്ചേരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Minister V. Abdur Rahman stressed that credibility in news is vital and awarded journalist Babu Paanathur at the K. Krishnan Memorial function.
#NewsCredibility #Journalism #VAbdurRahman #KKrishnanAward #KeralaNews #LocalJournalism