city-gold-ad-for-blogger

Visit | എരിഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Minister Kadannappally offering condolences to bereaved families.
Photo: PRD Kerala

● കലക്ടറും ജനപ്രതിനിധികളും സ്ഥലത്തെത്തി.
● കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
● മൂന്ന് കുട്ടികൾക്കാണ് ജീവൻ നഷ്ടമായത് 

കാസർകോട്: (KasargodVartha) എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളുടെ ദാരുണമായ മരണം നാടിനെ കണ്ണീരിലാഴ്ത്തി. രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൾപ്പെടെ നിരവധി പേർ ദുഃഖത്തിൽ പങ്കുചേരാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമായി എരിഞ്ഞിപ്പുഴയിലെത്തി. 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. എരിഞ്ഞിപ്പുഴയിലെ അശ്റഫ്-ശബാന ദമ്പതികളുടെ മകൻ മുഹമ്മദ് യാസീൻ (13), സഹോദരി റംലയുടെയും മഞ്ചേശ്വരത്തെ സിദ്ദീഖിന്റെയും മകൻ റിയാസ് (16), അശ്റഫിന്റെ സഹോദരൻ മജീദ്-ശഫീന ദമ്പതികളുടെ മകൻ സമദ് (14) എന്നിവർക്കാണ് പുഴയുടെ ആഴങ്ങളിൽ ജീവൻ നഷ്ടമായത്.

  Minister Kadannappally offering condolences to bereaved families.

രക്ഷാപ്രവർത്തനത്തിനിടെ ആദ്യം കണ്ടെത്തിയ റിയാസിനെ പുഴയിൽ നിന്ന് പുറത്തെടുത്ത് ചെർക്കളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മറ്റു രണ്ടു കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിക്കുന്നതിനിടെയാണ് സമദിന്റെ മൃതദേഹം എരിഞ്ഞിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്.

  Minister Kadannappally offering condolences to bereaved families.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനൊപ്പം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ കലക്ടർ കെ ഇമ്പശേഖർ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം ധന്യ, പി വി മിനി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ദുരന്തത്തിന്റെ കുട്ടികളുടെ ആകസ്മികമായ വേർപാട് താങ്ങാനാവാതെ ഉറ്റവരും നാട്ടുകാരും കണ്ണീർക്കയത്തിൽ മുങ്ങി.

#ErinhipuzhaTragedy #Kasaragod #Drowning #Condolences #KeralaNews #MinisterVisit

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia