city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാക്കള്‍ ഐ.ടി രംഗത്തേക്ക് ജോലി തേടി പോകുന്നു: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

ഉദുമ: (www.kasargodvartha.com 26/10/2015) പണ്ടുകാലത്ത് യുവാക്കള്‍ സര്‍ക്കാര്‍ ജോലി കിട്ടാനായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കില്‍ ഇന്ന് അധികം യുവാക്കളും ഐ.ടി രംഗത്തേക്കാണ് കടന്നുവരുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷററും വ്യവസായ ഐടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരുപാട് തൊഴില്‍ സാധ്യതകള്‍ ഐടി മേഖലയിലുണ്ട്. ഈ മാറ്റത്തിന് കാരണം യു.ഡി.എഫ് സര്‍ക്കാറാണ്- മന്ത്രി പറഞ്ഞു. ഉദുമ പാലക്കുന്നില്‍ മണ്ഡലം യു.ഡി.എഫ് പ്രചാരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ ജനങ്ങള്‍ക്ക് ഭരണം കൊണ്ട് ഒരുപാട് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പാവപ്പെട്ട അനേകം പേരുടെ കണ്ണീരൊപ്പാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, ഡി.സി.സി പ്രസിഡണ്ട് അഡ്വ സി.കെ ശ്രീധരന്‍, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ഹസീബ് പ്രസംഗിച്ചു.

പാദൂര്‍ കുഞ്ഞാമു ഹാജി, വാസു മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, കെ.എ മുഹമ്മദലി, ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, ഇബ്രാഹിം പാലാട്ട്, ഹക്കീം കുന്നില്‍, വി.ആര്‍ വിദ്യാസാഗര്‍, എസ്. സോമന്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

യുവാക്കള്‍ ഐ.ടി രംഗത്തേക്ക് ജോലി തേടി പോകുന്നു: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

Keywords : Minister PK Kunhalikutty inaugurates UDF Udma election campaign, UDF, Udma, Election-2015, P.K.Kunhalikutty, Minister, inauguration, Muslim-league, Palakunnu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia