സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി എം.കെ.മുനീര്‍ സല്യൂട്ട് സ്വീകരിക്കും
Aug 8, 2012, 18:11 IST
കാസര്‍കോട്: ആഗസ്റ്റ് 15ന് രാവിലെ എട്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ പഞ്ചായത്ത്-സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.
സ്വാതന്ത്ര്യസമര സേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സംബന്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
Keywords: Independence day, Parade, Salute, Minister M.K.Muneer, Kasaragod