city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം: മന്ത്രി കെ ടി ജലീല്‍

കാസര്‍കോട്: (www.kasargodvartha.com 28.07.2018) ഭരണകര്‍ത്താവെന്ന നിലയിലും മുസ്ലിംലീഗ് നേതാവെന്ന നിലയിലും തന്റെ നേതൃപാടവവും പ്രാഗത്ഭ്യവും ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം അബ്ദുള്ളയെന്ന് മന്ത്രി കെ ടി ജലീല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഏറ്റവും അറ്റത്തുകിടക്കുന്ന ജില്ല എന്നനിലയില്‍ പലപ്പോഴും കാസര്‍കോടിന് അനുഭവിക്കേണ്ടി വന്ന ഉദ്യോഗസ്ഥക്ഷാമം പരിഹരിക്കുന്നതിന് കര്‍ക്കശമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം: മന്ത്രി കെ ടി ജലീല്‍

ചെര്‍ക്കളം മന്ത്രിയായിരിക്കെയാണ് കുടുംബശ്രീ പ്രസ്ഥാനം ഗ്രാമീണമേഖലകളിലേക്കും മലബാര്‍ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടികളുണ്ടായതും അത് യാഥാര്‍ഥ്യമായതും. നിരാലംബരെ തദ്ദേശസ്ഥാപനങ്ങള്‍ ദത്തെടുക്കുന്ന ആശ്രയ പദ്ധതിക്ക് തുടക്കമിട്ടതും ചെര്‍ക്കളം മന്ത്രിയായിരിക്കെയാണ്. ഭരണപരമായ കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യവും അത് പ്രയോഗവല്‍ക്കരിക്കുന്നതില്‍ നടപ്പായോ എന്ന് നിരന്തരം പരിശോധിക്കുന്നതിലും പ്രകടിപ്പിച്ച ജാഗ്രതയും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

ലീഗിന്റെ നേതൃനിരയിലിരുന്നുകൊണ്ട് കാസര്‍കോട് പോലുള്ള ജില്ലയില്‍ ഒരു പരിധിവരെ പ്രവര്‍ത്തകരുടെ അതിവൈകാരിക സമീപനങ്ങളെ ശമിപ്പിച്ച് മിതവാദ ലൈനിലൂടെ പാര്‍ടിയെ കൊണ്ടുപോകാന്‍ അദ്ദേഹം ആവുന്നത് ശ്രമിച്ചു. അത്തരമൊരു നേതാവിന്റെ സാന്നിധ്യം അനുപേക്ഷക്ഷോയ ഒരു ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്നുള്ളത് നമ്മെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നുണ്ട്. ചെര്‍ക്കളത്തിന്റെ അരങ്ങൊഴിയല്‍ കേരളത്തിന് വിശിഷ്യാ കാസര്‍കോട് ജില്ലയ്ക്ക് തീരാനഷ്ടം തന്നെയാണെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.

കാസര്‍കോട്ടെത്തിയ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ വീട് സന്ദര്‍ശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട്െത്തിയ മന്ത്രി പകല്‍ പതിനൊന്നോടെ ചെര്‍ക്കളത്തിന്റെ ഖബറിടത്തിലെത്തി നിസ്‌കരിച്ച ശേഷം വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. സി പി ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഏരിയാകമ്മിറ്റി അംഗം പി ശിവപ്രസാദ്, ലോക്കല്‍സെക്രട്ടറി എ ആര്‍ ധന്യവാദ് എന്നിവരും ഒപ്പമുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Minister, Cherkalam Abdulla, News, Minister K.T. Jaleel, Minister K.T. Jaleel remembers Cherkalam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia