city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്രൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനവും നല്‍കും: മന്ത്രി കെ.ടി ജലീല്‍

കാസര്‍കോട്: (www.kasargodvartha.com 10.03.2018) സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി എല്‍ഇഡി തെരുവ് വിളക്ക് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച ക്രൂസിന് (കേരള റൂറല്‍ എംപ്ലോയ്മെന്റ് വെല്‍ഫെയര്‍ സൊസൈറ്റി) സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. ഗുണമേന്മയുടെയും വിതരണത്തിന്റെയും സേവനത്തിന്റെയും കാര്യത്തല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.

ക്രൂസിന്റെ ആഭിമുഖ്യത്തില്‍ പിപിപി വ്യവസ്ഥയില്‍ കാസര്‍കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ആരംഭിച്ച കേരള ഗ്രാമജ്യോതി ലൈറ്റിംഗിന്റെ തെരുവുവിളക്ക് നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെല്‍ട്രോണ്‍, ക്രൂസ്, സിഡ്കോ പോലുള്ള സ്ഥാപനങ്ങള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയും ഏജന്‍സി ജോലി ചെയ്യേണ്ടവരല്ലെന്നതാണ് സര്‍ക്കാര്‍ നയം. മികച്ച ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു പരാതികള്‍ക്കിടയില്ലാതെ മികച്ച സേവനം ചെയ്യാന്‍ ക്രൂസ് പോലെയുള്ള സ്ഥാപങ്ങള്‍ക്ക് കഴിയണം. എല്‍ഇഡി തെരുവ് വിളക്ക് നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിച്ച ക്രൂസ് എല്ലാ ജില്ലകളിലും സര്‍വീസ് സെന്ററുകള്‍ ആരംഭിക്കണണമെന്നും മന്ത്രി പറഞ്ഞു.

ക്രൂസ് ആന്‍ഡ് കെജിഎല്‍ ചെയര്‍മാന്‍ പി.വി സുനില്‍ അധ്യക്ഷത വഹിച്ചു. കെജിഎല്‍ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയും കെജിഎല്‍ ഓഫീസ് ഉദ്ഘാടനം പി. ബി അബ്ദുര്‍ റസാഖ് എംഎല്‍എയും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. കെ. തുളസീഭായി, പഞ്ചായത്ത് ഡയറക്ടര്‍ ആന്‍ഡ് ക്രൂസ് മാനേജിംഗ് ഡയറക്ടര്‍ പി. മേരിക്കുട്ടി, ക്രൂസ് മുന്‍ ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, കെജിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി പ്രദീപ്, ഡയറക്ടര്‍മാരായ  പി.ആര്‍ പ്രസാദന്‍, അലി ഹസന്‍ സലിം, മോഹന്‍രാജ് ജേക്കബ്, എസ്. സുല്‍ഫിക്കര്‍, രാജന്‍ മാറാത്ത്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര എന്നിവര്‍ സംസാരിച്ചു. ക്രൂസ് വൈസ് ചെയര്‍പേഴ്സണ്‍ വി.ഉഷാകുമാരി സ്വാഗതവും പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ എം.എസ് നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

ക്രൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനവും നല്‍കും: മന്ത്രി കെ.ടി ജലീല്‍


പഞ്ചായത്തുകള്‍ക്ക് ടെണ്ടറില്ലാതെ ക്രൂസില്‍ നിന്ന് തെരുവ് വിളക്കുകള്‍ വാങ്ങാം

കാസര്‍കോട്: നാലുകോടി രൂപ ചെലവിലാണ് കേരള ഗ്രാമ ജ്യോതി ലൈറ്റിംഗ് തെരുവ് വിളക്ക് നിര്‍മ്മാണ യുണിറ്റ് യാഥാര്‍ത്ഥ്യമാകുന്നത്.  കെട്ടിടങ്ങള്‍ക്കും മെഷിനറികള്‍ക്കുമായി രണ്ടു കോടിയോളം രൂപ ചെലവഴിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ എല്‍ല്‍ഡി തെരുവ് വിളക്കുകള്‍ ഇവിടെ നിര്‍മ്മിച്ചു വിതരണം ചെയ്യുവാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തുകള്‍ക്ക് ടെണ്ടറില്ലാതെ ക്രൂസില്‍ നിന്ന് തെരുവ് വിളക്കുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സിഎഫ്എല്‍ സ്ട്രീറ്റ് ലൈറ്റ്, എല്‍ല്‍ഡി സ്ട്രീറ്റ് ലൈറ്റ് എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

നിലവില്‍ പ്രതിമാസം 5000 സ്ട്രീറ്റ് ലൈറ്റ് നിര്‍മ്മിക്കുവാനുള്ള സൗകര്യമാണ് ഇവിടെ സജീകരിച്ചിരിക്കുന്നത്. ആവശ്യമനുസരിച്ച് ഇത് പ്രതിമാസം 10000 ഉയര്‍ത്തും. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യം അനുസരിച്ച് എല്‍ഇഡി ഹൈമാസ്റ്റ് ലൈറ്റ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, ഹൈ വോള്‍ട്ടേജ് എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് എന്നിവ നിര്‍മ്മിക്കുവാനും പദ്ധതിയുണ്ട്. വിതരണംചെയ്ത തെരുവുവിളക്കുകള്‍ വാറന്റി കാലാവധി അവസാനിച്ച ശേഷം പഞ്ചായത്തുകളുടെ ആവശ്യമനുസരിച്ച് എഎംസി അടിസ്ഥാനത്തിലോ വണ്‍ ടൈം പെയ്ഡ് സര്‍വീസ് ആയോ കേടുപാടുകള്‍ തീര്‍ക്കാനുള്ള പദ്ധതിയുമുണ്ട്.
ക്രൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനവും നല്‍കും: മന്ത്രി കെ.ടി ജലീല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Unit, Minister, Minister K.T Jaleel on KREWS
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia