മന്ത്രി കെ.പി.മോഹനന്‍ പങ്കെടുക്കുന്ന പദ്ധതി അവലോകന യോഗം 16 ന്
Apr 12, 2012, 14:45 IST

കാസര്‍കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി അവലോകനത്തിനായി കൃഷി മന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 16 ന് ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം ചേരും. രാവിലെ 11 ന് വിദ്യാനഗര്‍ ചിന്‍മയ സ്കൂള്‍ അന്നപൂര്‍ണ്ണ ഹാളിലാണ് യോഗം. 12-ാം പദ്ധതിക്കാലത്ത് നടപ്പാക്കുന്ന പദ്ധതികളുടെ രൂപീകരണവും യോഗം ചര്‍ച്ച ചെയ്യും. കേരശ്രീ നാളികേര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാറഡുക്ക പഞ്ചായത്തിലെ ചോദമൂലയില്‍ ആരംഭിക്കുന്ന ശ്രീ മുച്ചിലോട്ട് ഭഗവതി ഓയില്‍ മില്ലിന്റെ ഉദ്ഘാടനവും 16 ന് രാവിലെ 9.30ന് കെ.പി.മോഹനന്‍ നിര്‍വ്വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് അധ്യക്ഷനാവും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗ്രേഡിംഗിനായി ജില്ലക്ക് അനുവദിച്ച അഗ്മാര്‍ക്ക് ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. പുല്ലൂര്‍ ഹരിപുരത്തെ സീഡ്ഫാമില്‍ ഉച്ചക്ക് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ (ഉദുമ) എം.എല്‍.എ അധ്യക്ഷനാവും. പി.കരുണാകരന്‍ എം.പി പങ്കെടുക്കും.
Keywords: Minister K.P.Mohanan, Kasaragod