പദ്ധതി രൂപീകരണ യോഗത്തില്‍ മന്ത്രി പങ്കെടുക്കും
Mar 24, 2012, 13:30 IST

കാസര്‍കോട്: ജില്ലയില്‍ 12-ാം പദ്ധതി കാലത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപീകരണം സംബന്ധിച്ചു ഏപ്രില്‍ രണ്ടിന് 11 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ 2011-12 വര്‍ഷത്തില്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
Keywords: Minister K.P.Mohanan, Kasaragod