വിദ്യാര്‍ത്ഥി നേതാവിനെ മന്ത്രി ആദരിച്ചു
Nov 8, 2012, 16:02 IST
കാസര്‍കോട്: ദേലംപാടി പഞ്ചായത്തിലെ പത്ത് ഹെക്ടര്‍ നെല്‍വയല്‍ കൊയ്ത കെ.എസ്.യു വിദ്യാര്‍ത്ഥി സംഘടനയെ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അനുമോദിച്ചു. വിദ്യാര്‍ത്ഥി നേതാവായ കെ.പ്രദീപ് കുമാറിനെ മന്ത്രി പൊന്നാടയണിയിക്കുകയും 5,000 രൂപയുടെ പാരിതോഷികം നല്‍കുകയും ചെയ്തു.
നെല്‍വയല്‍ കൊയ്യാന്‍ തൊഴിലാളികളെ ലഭിക്കാതായപ്പോള്‍ കര്‍ഷകരുടെ സഹായത്തിനെത്തി മുഴുവന്‍ വയലും കൊയ്ത വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ പി. കരുണാകരന്‍ എം.പി, എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്.ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Minister K.P.Mohanan, Student, Leader, KSU, K. Pradeep, Kasaragod, Kerala, Malayalam news