മന്ത്രിയെ സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചേരി തിരിഞ്ഞ് മത്സരിച്ചു
Jun 7, 2012, 15:33 IST
കാസര്‍കോട്: മന്ത്രിയായതിനുശേഷം ആദ്യമായി വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ വനം വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാറിനെ സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗം നേതാക്കള്‍ ചേരിതിരിഞ്ഞ് മത്സരിച്ചു.
രാവിലെ തിരുവനന്തപുരം- മംഗലാപുരം മാവേലി എക്‌സ്പ്രസ്സില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മന്ത്രി കെ. വി. ഗണേഷ് കുമാറിനെ ആര്‍. ബാലകൃഷ്ണയ്ക്ക് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് (ബി) ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് എ കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്.
കെ. ബി. ഗണേഷ്‌കുമാറുമായി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാനത്തെ കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ അകന്ന് നില്‍കുന്നതിനിടയിലാണ് കാസര്‍കോട് ജില്ലാ ഘടകം മന്ത്രിയോടടുത്തതും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയതും. ഇപ്പോഴത്തെ വിവാദത്തില്‍ കെ. ബി. ഗണേഷ്‌കുമാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന കേരള കോണ്‍ഗ്രസ് (ബി) മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. എം. ആര്‍. ശിവ പ്രസാദ്, ബേബി മാത്യു പന്നിയാറ്റിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം നേതാക്കളും മന്ത്രിയെ സ്വീകരിക്കാന്‍ രാവിലെ തന്നെ റെയില്‍വെ സ്റ്റേഷനിലെത്തിയിരുന്നു. ഔദ്യോഗിക വിഭാഗം ഷാള്‍ അണിയിച്ചാണ് മന്ത്രിയെ സ്വീകരിച്ചതെങ്കില്‍ ഗണേഷ് കുമാര്‍ അനുകൂലികള്‍ മന്ത്രിയെ പൂമാല അണിയിച്ചും ബൊക്ക നല്‍കിയുമാണ് സ്വീകരിച്ചത്.