city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യ - മയക്കുമരുന്ന് മാഫിയക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 02/10/2016) നമ്മുടെ തലമുറകളെ നശിപ്പിക്കുന്നതിനും നാടിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നതിനും ശ്രമിക്കുന്ന മദ്യ - ലഹരി ശക്തികള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എക്‌സൈസ് വകുപ്പും കാഞ്ഞങ്ങാട് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ശാസ്ത്രസാങ്കേതിക വിദ്യ പുരോഗമിക്കുമ്പോള്‍ രാജ്യം വികസനത്തിലേക്ക് കുതിക്കുന്നത് തടയാന്‍ പുതുതലമുറയെ മാനസികമായി തളര്‍ത്തുകയാണ് മാഫിയകളുടെ ലക്ഷ്യം. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കഞ്ചാവ്, മയക്കുമരുന്ന് നിയന്ത്രണ നിയമത്തിലെ പഴുതുകള്‍ അടക്കാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദ്യാലയങ്ങളില്‍ പോലും മദ്യ - മയക്കു മരുന്നു ഉപഭോഗം വര്‍ധിക്കുന്നത് തടയാന്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരും ജാഗരൂകരാകണം. നിയമത്തെ വെല്ലുവിളിക്കുന്നവരെ നേരിടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. വിദ്യാര്‍ത്ഥികളും സന്നദ്ധസംഘടനകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നടന്ന ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്റെ അധ്യക്ഷതയില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സമ്മേളനത്തില്‍ കാസര്‍കോട് അസി. എക്‌സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി പി ജാനകി, എം ഗൗരി, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ റംഷീദ് ഹൊസ്ദുര്‍ഗ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ഹോസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി എന്‍ ഗംഗാധരന്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് എന്‍ ജി രഘുനാഥന്‍, വിദ്യാര്‍ത്ഥികള്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് റഷീദ് സ്വാഗതവും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

മദ്യ - മയക്കുമരുന്ന് മാഫിയക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
Keywords: kasaragod, Minister, Liquor, District, Information, Office, Excise , Revenue, Inauguration, Mafia

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia