city-gold-ad-for-blogger

ജില്ലയുടെ വ്യാവസായിക പിന്നാക്കാവസ്ഥ മാറ്റും: മന്ത്രി ഇ ചന്ദ്രശേഖരന്‍

ഉദുമ: (www.kasargodvartha.com 29.10.2018) കാസര്‍കോട് ജില്ലയുടെ വ്യാവസായിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 100 ഏക്കര്‍ ഭൂമി വ്യവസായവകുപ്പിന് കൈമാറി വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പൂട്ടിക്കിടക്കുന്ന വ്യവസായങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ വ്യവസായിക മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ വ്യാവസായിക പിന്നാക്കാവസ്ഥ മാറ്റും: മന്ത്രി ഇ ചന്ദ്രശേഖരന്‍

ഉദുമ ടെക്സ്റ്റയില്‍ മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം ചടങ്ങില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു റവന്യുമന്ത്രി. കെ കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതവും കേരള സ്റ്റേറ്റ് ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ സി ആര്‍ വത്സന്‍ നന്ദിയും പറഞ്ഞു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രഡിന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ഉദുമ, പള്ളിക്കര, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  E Chandrasekharan, Udma, Udma-textiles-mill, Kasaragod, News, Minister E Chandrasekharan on industrial development

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia