city-gold-ad-for-blogger

മനുഷ്യസമുദായം വികസിച്ചുവന്നത് ശക്തമായ സമര പോരാട്ടങ്ങളിലൂടെ: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്:  (www.kasargodvartha.com 10.11.2018) നിര്‍ണ്ണായകമായ വിവിധ ചരിത്രഘട്ടങ്ങളില്‍ ശക്തമായ സമരപോരാട്ടങ്ങളെ അതിജീവിച്ചാണ് മനുഷ്യസമുദായം വികസിച്ചുവന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര 82-ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക വികാസത്തിന് വിലങ്ങുതടിയായി നിലകൊണ്ടണ്‍ ഛിദ്രശക്തികളെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയാന്‍ കേരളീയ സമൂഹത്തിന് സാധിച്ചിരുന്നു. സാമൂഹികമായി ഏറെ മുന്നോട്ട് വികസിച്ചിട്ടുള്ള കേരളീയ സമൂഹം പിന്തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ പ്രാകൃത ചരിത്രത്തെ ഞെട്ടലോടെ മാത്രമേ നോക്കിക്കാണാനാവുകയുള്ളൂ. ജാതീയ വിഭജനവും സവര്‍ണ-അധികാരി വര്‍ഗ്ഗത്തിന്റെ ക്രൂരമായ ദുരാചാരങ്ങളും മൂലം വിഷലിപ്തമായ സാമൂഹിക ക്രമമായിരുന്നു നിലനിന്നിരുന്നത്. മാറുമറയ്ക്കാനും വഴിനടക്കാനും എന്നു തുടങ്ങി പ്രാഥമിക ജീവിത സാഹചര്യങ്ങള്‍ക്ക് പോലും സമരം ചെയ്യേണ്ടണ്‍ി വന്ന സ്ഥിതി വിശേഷങ്ങളില്‍ നിന്നും ശക്തമായ വിമോചന സമരങ്ങളിലൂടെയാണ് ഇന്നുകാണുന്ന വികസിത സമൂഹമായി കേരളം മാറിയത്.
മനുഷ്യസമുദായം വികസിച്ചുവന്നത് ശക്തമായ സമര പോരാട്ടങ്ങളിലൂടെ: മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനാധിപത്യ വ്യവസ്ഥതയില്ലായിരുന്ന ഒരു കാലഘട്ടിത്തില്‍ ശ്രീ ചിത്തിര തിരുനാള്‍ നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്നും വളരെയധികം പ്രസക്തിയുണ്ട്്.  ആരാധനാ സ്വാതന്ത്ര്യം എന്നതിലുപരി മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കീഴാള വിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ ഇടം നേടുന്നതിനുള്ള പോരാട്ട പാതയിലെ നിര്‍ണായക ഘട്ടമായി വര്‍ത്തിക്കാന്‍ വിളംബരത്തിന് സാധിച്ചു. സാമൂഹിക വികസന പാതയില്‍ ഇന്നും നമ്മള്‍ മുന്നോട്ട് തന്നെയാണ്. ഇന്നലെകളുടെ പല ആചാര-സാമൂഹിക ക്രമങ്ങളില്‍ നിന്നും മുക്തി നേടിയ കേരളീയ സമൂഹം എങ്ങനെ ഈ നിലയില്‍ എത്തിയെന്ന യാഥാര്‍ത്ഥ്യബോധത്തോടെ ഇനിയും മുന്നേറണം. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് നമ്മുക്ക് മാറാന്‍ കഴിയണമെന്നും മുന്നോട്ട് പോകുവാനാണ് ശ്രമിക്കേണ്ടതെന്നും ന്ത്രി പറഞ്ഞു.

1936-ലെ ക്ഷേത്ര പ്രവേളവിളംബരത്തിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അത് ഇവിടെ നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പി. കരുണാകരന്‍ എം പി അധ്യക്ഷനായി. മുരുകന്‍ കാട്ടാക്കട, അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, കാഞ്ഞങ്ങാട്,നീലേശ്വരം നഗരസഭാ ചെയര്‍മാന്‍മാരായ വി വി രമേശന്‍, പ്രൊഫ കെ പി ജയരാജന്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍        ബിഫാത്തിമ ഇബ്രാഹിം, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി ദാമോധരന്‍, പി ഇന്ദിര, ശാരദ എസ് നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ എച്ച് റഷീദ്, ഐ ആന്റ് പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി അബ്ദുള്‍ഖാദര്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍, അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അഡ്വ കെ ശ്രീകാന്ത്, കൈപ്പറത്ത് കൃഷ്ണന്‍ നമ്പ്യാര്‍, വിജയന്‍ കരിവെള്ളൂര്‍,റിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും നവഭാരത് സയന്‍സ് കോളേജ് മാനേജിങ് ഡയറക്ടറുമായ കെ എം സര്‍ഫാന്‍ 27,000 രൂപയുടെ ചെക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് കൈമാറി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു സ്വാഗതവും എഡിഎം: എന്‍ ദേവീദാസ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Minister E Chandrasekharan inaugurate Kshethra Praveshana Vilambaram 82nd Anniversary, Kanhangad, Kasaragod, News, E. Chandrashekharan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia