city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം -മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 15.08.2017) ഭരണഘടന ഉറപ്പ് നല്‍കുന്ന രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും പരുക്കേല്‍ക്കാതിരിക്കാന്‍ സമൂഹം ജാഗ്രതപാലിക്കണമെന്നും രാഷ്ട്രശില്പികളുടേയും സ്വാതന്ത്ര്യ സമരപോരാളികളുടേയും രക്തസാക്ഷികളുടേയും സ്വപ്നങ്ങള്‍ പൊലിയാതെ കാത്തുസൂക്ഷിക്കണമെന്നും റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാതല സ്വാതന്ത്ര്യദിനപരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അറിയപ്പെടുന്നതും അല്ലാത്തതുമായ അനേകായിരങ്ങളുടെ ധീരതയും സഹനവും ത്യാഗവുമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം.

ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം -മന്ത്രി ഇ ചന്ദ്രശേഖരന്‍

നിരവധിനേതാക്കളുടേയും അസംഖ്യം പ്രവര്‍ത്തകരുടേയും വിയര്‍പ്പും രക്തവും ചീന്തിനേടിയതാണിത്. സമരമുഖങ്ങളില്‍ ജീവന്‍ ഹോമിക്കപ്പെട്ട ഒരുപാട് പേരുണ്ട്. എല്ലാ സ്വാതന്ത്ര്യസമരപോരാളികളേയും അനുസ്മരിക്കുന്നു. ശരിയായദിശയിലാണ് നാം പോകുന്നതെന്ന് ഉറപ്പ് വരുത്താന്‍ ഈ അവസരം നാം വിനിയോഗിക്കണം. എല്ലാ വിഘടന, തീവ്രവാദ പ്രവര്‍ത്തനങ്ങളേയും ചെറുത്ത് തോല്പിക്കണം

ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം -മന്ത്രി ഇ ചന്ദ്രശേഖരന്‍

നൂറ്റാണ്ടുകാലം നീണ്ട സമരങ്ങളുടെ തീച്ചൂളയില്‍ സ്ഫുടം ചെയ്തെടുക്കപ്പെട്ട ഇന്ത്യ എങ്ങോട്ട് സഞ്ചരിക്കണമെന്ന ദിശാബോധം ഭരണഘടനയില്‍ ആലേഖനം ചെയതിട്ടുണ്ട്. ഇന്ത്യ ജനാധിപത്യ, മതേതര സോഷ്യലിസ്റ്റ്, പരമാധികാര റിപ്പബ്ലിക് ആയിരിക്കുമെന്ന് ഭരണഘടനയുടെ ആമുഖം പ്രഖ്യാപിക്കുന്നുണ്ട്.

ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം -മന്ത്രി ഇ ചന്ദ്രശേഖരന്‍

സ്വാതന്ത്ര്യസമരചരിത്രത്തിലെ മണ്‍മറഞ്ഞ മഹാരഥന്മാരും പോരാളികളും രക്തസാക്ഷികളും ആഗ്രഹിച്ച സഞ്ചാരപഥമാണത്. നമുക്ക് വേണ്ടിയും വരും തലമുറകള്‍ക്കുവേണ്ടിയും അവര്‍ കണ്ട സ്വപ്നങ്ങളാണത്. രാഷ്ട്രശില്പികളുടെ സ്വപ്നങ്ങള്‍ പോലെ രാജ്യത്തിന്റെ ക്ഷേമവും യശ്ശസും ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം -മന്ത്രി ഇ ചന്ദ്രശേഖരന്‍

ജീവിതയാത്രയില്‍ പ്രകൃതിക്കും പരിസ്ഥിതിക്കും പരുക്കേല്‍ക്കുന്ന പലതും നാം ചെയ്തുകൂട്ടി. മാലിന്യകൂമ്പാരങ്ങളും മലിനമായ പുഴകളും നികത്തപ്പെടുന്ന വയലുകളും പ്രകൃതിയോട് നാം കാണിക്കുന്ന അനാദരവിന്റെ ലക്ഷണമാണ്. മാലിന്യമുക്തമായ നാട് ഒരോരുത്തരുടേയും ലക്ഷ്യമാകണമെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം -മന്ത്രി ഇ ചന്ദ്രശേഖരന്‍

ചടങ്ങില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ എന്നിവരും പങ്കെടുത്തു. എംഎല്‍എ മാരായ പി ബി അബ്ദുള്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രിഡണ്ട് എ എ ജലീല്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീം, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം , ആര്‍ഡിഒ പി കെ ജയശ്രീ, ഡപ്യൂട്ടി കളക്ടര്‍മാരായ എച്ച് ദിനേശന്‍, എന്‍ ദേവിദാസ്, സി ബിജു, ഡിവൈഎസ്പി മാരായ ടി പി പ്രേമരാജന്‍, എം വി സുകുമാരന്‍, കെ ദാമോദരന്‍, പി ബാലകൃഷ്ണന്‍ നായര്‍, റിട്ട. എഡിഎം കെ അംബുജാക്ഷന്‍, തഹസില്‍ദാര്‍മാര്‍, പോലീസ് എക്സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു തുടങ്ങിയ വിവിധസേനാവിഭാഗം, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം -മന്ത്രി ഇ ചന്ദ്രശേഖരന്‍

പരേഡിന് കാസര്‍കോട് എ ആര്‍ ക്യാമ്പിലെ റിസര്‍വ്വ് ഇന്‍സ്പെക്ടര്‍ എ പി കുഞ്ഞിക്കണ്ണന്‍ നേതൃത്വം നല്‍കി. ജില്ലാ സായുധ സേന, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്‌, അഗ്നിശമന രക്ഷാസേന, എന്‍ സി സി- സീനിയര്‍-ജൂനിയര്‍ വിഭാഗം, എയര്‍വിംഗ്, നേവല്‍ വിംഗ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്ക്രോസ്, ബാന്‍ഡ് വാദ്യം എന്നിവര്‍ അണിനിരന്നു. ജവഹര്‍ നവോദയ വിദ്യാലയ, പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയം, കേന്ദ്രീയ വിദ്യാലയ-2, ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, രാജാസ് ഹൈസ്‌ക്കൂള്‍ നീലേശ്വരം, ചിന്മയ വിദ്യാലയ, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാസര്‍കോട്, കാസര്‍കോട് ഗവ. കോളജ്‌, പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്‌, ജി എച്ച് എസ് എസ് ബല്ല ഈസ്റ്റ്, ജി എച്ച് എസ് എസ് ചെമ്മനാട്, ജി എച്ച് എസ് എസ് ചന്ദ്രഗിരി, ജി എച്ച് എസ് എസ് പാക്കം, നവജീവന്‍ സ്‌കൂള്‍ പെര്‍ഡാല, ജയ്മാത സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, ഡോ. അംബേദ്ക്കര്‍ എച്ച് എസ് എസ് കോടോത്ത് എന്നിവയുള്‍പ്പെട്ട 28 പ്ലാറ്റിയൂണുകള്‍ പരേഡില്‍ പങ്കെടുത്തു.

ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം -മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട് ഗവ. കോളജ്‌ എന്‍ എസ് എസ്, പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയം, ചൈതന്യ കുഡ്‌ലു, പെരിയ ജവഹര്‍ നവോദയ വിദ്യാലയ, കുമ്പള കോഹിനൂര്‍ പബ്ലിക് സ്‌കൂള്‍, അണിഞ്ഞ ചെന്താരക കലാകായികകേന്ദ്രം, പെരുമ്പള യൂത്ത്ക്ലബ്ബ്, ജി എച്ച് എസ് എസ് ഉദുമ, കാസര്‍കോട് തൈക്കോണ്ടൊ ജില്ലാ അസോസിയേഷന്‍ തൃക്കരിപ്പൂര്‍, കുടുംബശ്രീ സി ഡി എസ്, ലിറ്റില്‍ ലില്ലി കുമ്പള എന്നിവര്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും പരേഡില്‍ മികച്ച പ്രകടനം നടത്തിയ പ്ലാറ്റൂണുകള്‍ക്കുളള ട്രോഫികളും മന്ത്രി സമ്മാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Independence Day, Minister, News, Independence Day Celebration, Parade, March Past, E. Chandrashekharan, Speech, Minister E Chandrasekharan inaugurated independence programme in Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia