city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍­കോ­ട്ടെ ക­റു­ത്ത കു­തി­രക­ളെ പി­ടി­ച്ചു­കെ­ട്ടാന്‍ ഒ­രു­മി­ച്ച് നില്‍ക്ക­ണം: മന്ത്രി

കാസര്‍­കോ­ട്ടെ ക­റു­ത്ത കു­തി­രക­ളെ പി­ടി­ച്ചു­കെ­ട്ടാന്‍ ഒ­രു­മി­ച്ച് നില്‍ക്ക­ണം: മന്ത്രി
കാസര്‍­കോട്: കാസര്‍­കോ­ടി­ന്റെ സ­മാ­നാ­ന്ത­രീ­ക്ഷം ത­കര്‍­ക്കു­ന്ന ക­റു­ത്ത കു­തി­രക­ളെ പി­ടി­ച്ചു­കെ­ട്ടാന്‍ ജ­ന­ങ്ങള്‍ ഒ­രു­മി­ച്ചു­നില്‍­ക്ക­ണ­മെ­ന്ന് ആ­ഭ്യ­ന്ത­ര മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന്‍ അ­ഭ്യര്‍­ത്ഥിച്ചു. ജില്ലാ ഭ­ര­ണ­കൂ­ടവും വിവി­ധ റ­സി­ഡന്‍­സ് അ­സോ­സി­യേ­ഷ­നു­കളും ചേര്‍­ന്ന് സം­ഘ­ടി­പ്പി­ച്ച മാ­ന­വ സൗ­ഹാര്‍­ദ സ­ന്ദേ­ശ­ റാ­ലി­യു­ടെ സ­മാ­പ­ന­സ­മ്മേള­നം ഉ­ദ്­ഘാട­നം ചെ­യ്­ത് സം­സാ­രി­ക്കു­ക­യാ­രു­ന്നു മ­ന്ത്രി. കാസര്‍­കോ­ട് ജില്ല­യില്‍ ക­ഴി­ഞ്ഞ 10 വര്‍­ഷ­ത്തി­നി­ടെ 12,000 വര്‍ഗീ­യ സംഘര്‍­ഷ കേ­സു­ക­ളാ­ണ് ര­ജി­സ്­റ്റര്‍ ചെ­യ്­ത­ത്.

ഈ­കേ­സു­ക­ളി­ലെല്ലാം പ്ര­തിക­ളെ ശി­ക്ഷി­ച്ചാല്‍ പുതി­യ ത­ല­മു­റ ഒ­ന്നാ­കെ ജ­യി­ലില്‍ കി­ട­ക്കേ­ണ്ടി­വ­രും. ഒന്നോ രണ്ടോ ക­റു­ത്ത കു­തി­ര­കള്‍ ന­ട­ത്തു­ന്ന അ­ക്ര­മ­സം­ഭ­വ­ങ്ങ­ളില്‍ പാ­വ­പ്പെട്ട കു­ട്ടി­ക­ളെ­യാ­ണ് ഇ­ര­ക­ളാ­ക്കു­ന്നത്. കാസര്‍­കോ­ട്ട് കൊ­ല­ക്ക­ത്തി­യു­ടെ ര­ക്ത­ക്ക­റ ക­ഴു­കി­ക്ക­ള­യാന്‍ ഗ­വണ്‍­മെന്റ് പ്ര­തി­ജ്ഞാ­ബ­ദ്ധ­മാ­ണെന്നും മ­ന്ത്രി­പ­റഞ്ഞു. പ്ര­കൃ­തിര­മ­ണി­യമാ­യ ന­മ്മു­ടെ നാ­ടി­നെ വര്‍ഗീയ സം­ഘര്‍­ഷ­ത്തി­ന്റെ പേ­രില്‍ തകര്‍­ക്കാന്‍ നോ­ക്കു­ന്ന ചി­ദ്ര­ശ­ക്തി­കള്‍­ക്കെ­തി­രെ ന­മ്മള്‍ ഒ­രു­മി­ച്ചു­നില്‍­ക്കണം. മ­ത­സൗ­ഹാര്‍­ദം ത­കര്‍­ക്കു­ന്ന­വര്‍ എ­ത്ര വലി­യ ശ­ക്ത­രാ­യാലും അവ­രെ പി­ടി­കൂ­ടി നീ­തി­ന­ട­പ്പാ­ക്കാ­ന്‍ പോ­ലീ­സ് സ­ന്ന­ദ്ധ­രാ­കും. ഇ­ക്കാ­ര്യ­ത്തില്‍ ഒ­രു സം­ശ­യ­വും­വേ­ണ്ടെ­ന്ന് മ­ന്ത്രി­പ­റ­ഞ്ഞു. ന­മ്മു­ടെ കു­ട്ടിക­ളെ നി­രാ­ലം­ബരാ­യ അ­വ­സ്ഥ­യി­ലേ­ക്ക് മാ­റ്റാന്‍ ആ­രേയും അ­നു­വ­ദി­ക്ക­രു­ത്.

രാ­ഷ്ട്രീ­യ അ­ക്ര­മ­സം­ഭ­വ­ങ്ങള്‍­ക്ക് പേ­രു­കേ­ട്ട സ്ഥ­ല­ങ്ങ­ളി­ലു­ള്ള­വര്‍ കൊ­ല­ക്ക­ത്തി­കള്‍ താ­ഴെ­വെ­ച്ച് അ­ക്ര­മ­ത്തില്‍­നിന്നും പി­ന്നോ­ട്ട്‌­പോ­യി­ട്ടു­ണ്ട്. ഇ­ക്കാ­ര്യ­ങ്ങ­ളെല്ലാം ന­മ്മള്‍ മ­ന­സ്സി­ലാ­ക്കണം. ഏ­ത് മ­ത ഗ്ര­ന്ഥവും മ­റ്റൊ­രു­മ­ത­ത്തില്‍­പെ­ട്ട­വ­രെ അ­ക്ര­മി­ക്കാന്‍ ആ­ഹ്വാ­നം­ചെ­യ്­തി­ട്ടില്ല. തെ­റ്റി­നെ­തി­രെ ജാതി മ­ത ചി­ന്ത­കള്‍­ക്ക­തീ­ത­മാ­യി പ്ര­വര്‍­ത്തി­ക്കാനും മാ­നവ മൈ­ത്രിയും മ­ത സൗ­ഹാര്‍­ദ്ദവും നി­ല­നിര്‍­ത്താനും മ­ന്ത്രി ആ­ഹ്വാ­നം­ചെ­യ്തു.

ച­ട­ങ്ങില്‍ എന്‍­.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. അ­ധ്യ­ക്ഷ­ത വ­ഹിച്ചു. എം.എല്‍.എ­മാരാ­യ പി.ബി. അ­ബ്ദുര്‍ റ­സാഖ്, കെ. കു­ഞ്ഞി­രാമന്‍, ഇ. ച­ന്ദ്ര­ശേ­ഖരന്‍, ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് പി.പി. ശ്യാ­മ­ളാ­ദേവി, ജില്ലാ ക­ള­ക്ടര്‍ പി.എസ്. മു­ഹമ്മദ് സ­ഗീര്‍, ന­ഗ­രസ­ഭാ ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല, അ­ബ്ദു­ല്‍ മ­ജീ­ദ് മൗ­ലവി, റ­വ. ഫാ­ദര്‍ വില്‍­സണ്‍ ഡി­സു­സ, സ്വാ­മി വി­വി­ക്താ­ന­ന്ദ സ­ര­സ്വതി, ഇ. ച­ന്ദ്ര­ശേ­ഖ­രന്‍ നായര്‍, എം.കെ. രാ­ധാ­കൃ­ഷ്­ണന്‍ തു­ട­ങ്ങി­യ­വര്‍ സം­സാ­രിച്ചു. എ­സ്.പി. എസ്. സു­രേ­ന്ദ്രന്‍ സ്വാ­ഗ­തം­പ­റ­ഞ്ഞു.

പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ത്തവര്‍ മാ­ന­വ­സൗ­ഹാര്‍­ദ പ്ര­തി­ജ്ഞ­യെ­ടുത്തു. നേര­ത്തെ പു­ലി­ക്കു­ന്നില്‍നിന്നും ആ­രം­ഭി­ച്ച­ റാ­ലി ന­ഗ­രസ­ഭാ ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല ഫ്ളാഗ് ഓ­ഫ് ചെ­യ്തു. ന­ഗ­രം­ചു­റ്റി പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് റാ­ലി സ­മാ­പി­ച്ചു.

Keywords:  Kasaragod, Rally, Minister Thiruvanchoor Radhakrishnan, Kerala, Manava Souhardha Yathra, Malayalam News, Kerala Vartha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia