city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുവിപണനകേന്ദ്രങ്ങളില്‍ ഗുണഭോക്തൃസമിതികള്‍ രൂപീകരിക്കും-മന്ത്രി അനൂപ് ജേക്കബ്ബ്

നീലേശ്വരം: (www.kasargodvartha.com 29/05/2015) എല്ലാ മാവേലി സ്റ്റോറിലും പീപ്പിള്‍സ് ബസാറിലും ഗുണഭോക്തൃ സമിതികള്‍ രൂപീകരിക്കുമെന്ന് ഭക്ഷ്യ, സിവില്‍ സ്‌പ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. നീലേശ്വരം  രാജാസ് ഹൈസ്‌കൂളിന് സമീപം ആരംഭിച്ച മാവേലി മെഡിക്കല്‍ സ്റ്റോറിന്റെയും സപ്ലൈകോ പീപ്പിള്‍സ് ബസാറിന്റെയും ഉദ്ഘാടനംനിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണഭോക്തൃ സമിതിയില്‍  അംഗീകൃത ഉപഭോക്തൃസംഘടനകള്‍  അംഗമായിരിക്കും. സംവിധാനം വിപണനം സുതാര്യമാക്കുന്നതിനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സഹായകമാകും. ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് സ്‌പ്ലൈകോ പോലുളള പൊതുവിപണന കേന്ദ്രങ്ങളെ മാറ്റുമെന്നും എല്ലാ സ്ഥലങ്ങളിലും മാവേലി സ്റ്റോറുകള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ സ്വയം പര്യാപ്ത കേരളത്തെ വാര്‍ത്തെടുക്കുയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം. ക്ഷീര- പച്ചക്കറി മേഖലകളില്‍ സ്വയം പര്യാപ്തത നേടിയാല്‍ത്തന്നെ വിലക്കയറ്റത്തില്‍ നിന്നും ശാശ്വത പരിഹരാരം നേടാമെന്ന് മന്ത്രി പറഞ്ഞു. കെ. കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍) അധ്യക്ഷത വഹിച്ചു. നിലേശ്വരം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റി അംഗം ഇ. ഷജീര്‍, സപ്ലൈകോ റീജ്യണല്‍ മാനേജര്‍ കെ രാജീവ്, താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രദീപ് കുമാര്‍, ഉപദേശക സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ , വ്യാപാരി സംഘടന പ്രതിനിധികള്‍  തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇവിടെ ആരംഭിച്ച മാവേലി  മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുകള്‍ക്ക് 12 ശതമാനം മുതല്‍ 42 ശതമാനം വരെ ഇളവ് ലഭിക്കും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക്  ആയിരം രൂപയുടെ മരുന്ന് വാങ്ങുമ്പോള്‍ 25 ശതമാനം ഇളവ് ലഭിക്കും. ഉദുമ സൂപ്പര്‍മാര്‍ക്കറ്റ്, ബങ്കളം കൂട്ടുപുന്ന, വലിയ പറമ്പ എന്നിവിടങ്ങളില്‍ മാവേലിസ്റ്റോര്‍ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.
പൊതുവിപണനകേന്ദ്രങ്ങളില്‍ ഗുണഭോക്തൃസമിതികള്‍ രൂപീകരിക്കും-മന്ത്രി അനൂപ് ജേക്കബ്ബ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia