ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മീന്‍ലോറി തകര്‍ത്തത് പാലത്തിന്റെ ആറ് കൈവരികള്‍; മന്ത്രിയും ജില്ലാ പോലീസ് ചീഫും അപകടസ്ഥലം സന്ദര്‍ശിച്ചു
Apr 22, 2017, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 22/04/2017) ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മീന്‍ലോറി തകര്‍ത്തത് പാലത്തിന്റെ ആറ് കൈവരികള്‍. ചന്ദ്രഗിരി പാലത്തിന്റെ ആറ് കൈവരികള്‍ തകര്‍ത്താണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ആലപ്പുഴ പുന്നപ്രയിലെ നാസര്‍(36) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ബന്ധുവായ ഹാരിസ്(35) അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഹാരിസും ലോറിയുടെ ഡ്രൈവറാണ്. ഗോവയില്‍ നിന്നും മത്സ്യം കയറ്റിവന്ന ലോറി എതിരെ നിന്നും വന്ന ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട ഹാരിസ് പറയുന്നത്.
സംഭവസമയം നല്ല ചാറ്റല്‍ മഴയും ഉണ്ടായിരുന്നു. ചാറ്റല്‍ മഴയില്‍ ലോറി തെന്നിയതും അപകടത്തിന് കാരണമായി. അപകട വിവരമറിഞ്ഞ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും, ജില്ലാ പോലീസ് ചീഫ് കെ ജി സൈമണും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
അപകടത്തെതുടര്‍ന്ന് ചന്ദ്രഗിരി പാലം വഴിയുള്ള ഗതാഗതം ഭാഗീകമായി സ്തംഭിച്ചു. അപകടത്തില്‍പ്പെട്ട ലോറി പാലത്തിന് മുകളില്‍ നിന്നും നീക്കിയ ശേഷമാണ് ഗതാഗതം സുഗമമാക്കിയത്. ലോറി പാലത്തില്‍ നിന്നും താഴേക്ക് വീണിരുന്നെങ്കിന്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമായിരുന്നു. അപകടം സംഭവിച്ച ലോറിയില്‍ നിന്നും മീനുകള്‍ നീക്കം ചെയ്ത ശേഷമാണ് ലോറി മാറ്റിയത്.
Related News:
മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Driver, Fish Lorry, Accident, Bride, Visit, Auto Rickshaw, Minister and District Police Chief visit accident spot.