പാളത്തില്‍ വിള്ളല്‍: വൈകിയെത്തിയ മന്ത്രി അബ്ദു റബ്ബിന് തിരക്കോടു തിരക്ക്
Nov 12, 2012, 18:51 IST
കാഞ്ഞങ്ങാട്ടും പള്ളിക്കരയിലുമായി തീവണ്ടി ഒരു മണിക്കൂറോളം പിടിച്ചിടുകയായിരുന്നു. കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെത്തിയ മന്ത്രിയെ എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, സിഡ്കോ ചെയര്മാന് സി.ടി. അഹമ്മദലി, നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല, ജില്ലാ ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്, മൊയ്തീന്‍കുട്ടി ഹാജി, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബദുര്‍ റഹ്മാന് കുഞ്ഞു മാസ്റ്റര്‍, ജി. നാരായണന്, അബ്ബാസ് ബീഗം, മന്‍സൂര്‍ മല്ലത്ത്, റഊഫ് പള്ളിക്കാല്‍, ഖാദര്‍ പാലോത്ത് തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ കോളിയടുക്കത്തെ സ്വകാര്യ സ്കൂള്‍ ദശവാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിച്ച ശേഷം കാസര്‍കോട് പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളജില്‍ എം-ടെക് കോഴ്സ്, പി.ജി. ബ്ലോക്ക് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കാസര്‍കോട് ഗവണ്മെന്റ് കോളജില്‍ ബി.എ മലയാളം, ബി.കോം കോഴ്സുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
വിദ്യാനഗര്‍ അന്ധവിദ്യാലയം ഹോസ്റ്റല്‍ കെട്ടിട ഉദ്ഘാടനം, തളങ്കര ദഖീറത്ത് ഉഖ്റ സംഘം വനിതാ കോളജ് കെട്ടിടം ഉദ്ഘാടനം, തളങ്കര മുസ്ലിം ഹൈസ്കൂള്‍ കെ.എസ്. അബ്ദുല്ല ബ്ലോക്ക് ഉദ്ഘാടനം, ചെങ്കള പഞ്ചാത്ത്, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികള്‍ക്കുള്ള സ്വീകരണ ഉദ്ഘാടനം എന്നി പരിപാടികളിലും മന്ത്രി പങ്കെടുക്കും.