കെ.വി.ആര്‍ കാര്‍സ് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി
Jun 6, 2013, 21:00 IST
അണങ്കൂര്‍: സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് മുഴുവന്‍ തൊഴിലാളികള്‍ക്കും നല്‍കുക, തൊഴിലാളികള്‍ക്കെതിരായ ശത്രുതാ നടപടി അവസാനിക്കുക തുടങ്ങിയ പതിനഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് അണങ്കൂരിലെ കെ.വി.ആര്‍ കാര്‍സ് തൊഴിലാളികള്‍ വ്യാഴാഴ്ച സൂചനാ പണിമുടക്ക് നടത്തി.
ബി.എം.എസ് ജില്ലാ സെക്രട്ടറി ടി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം. ബാബു അധ്യക്ഷത വഹിച്ചു. എ. കേശവ, ദിനേശ്, മോഹന്‍ദാസ്, കമലാക്ഷ, രാജേഷ്, ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ജയപ്രകാശ് സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.
തൊഴിലാളികള്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്‌മെന്റിന് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ നോട്ടീസിനെ കുറിച്ച് യാതൊരു ചര്‍ച പോലും നടത്താത്ത സാഹചര്യത്തിലാണ് തൊഴിലാളികളുടെ സൂചനാ പണിമുടക്കെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേര്‍പെടുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Anangoor, Strike, Worker, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.