പനിബാധിച്ച് മിനിലോറി ഡ്രൈവര്‍ മരിച്ചു
Jun 13, 2016, 10:00 IST
ബദിയടുക്ക: (www.kasargodvartha.com 13.06.2016) പനിബാധിച്ച് മിനിലോറി ഡ്രൈവര്‍ മരിച്ചു. ബദിയടുക്ക ഒളമലയിലെ ബാലകൃഷ്ണറൈ - സുമിത്ര ദമ്പതികളുടെ മകന്‍ അനീഷ് എന്ന അനില്‍കുമാര്‍(35) ആണ് മരിച്ചത്.
പനി ബാധിച്ച് അനില്‍കുമാര്‍ ഒരാഴ്ചയായി ചികില്‍സ നടത്തിവരികയായിരുന്നു. പനി വിട്ടുമാറാത്തതിനാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് ബദിയടുക്കയിലെ സ്വകാര്യാശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നും വാങ്ങി വീട്ടിലെത്തിയ ഉടനെയാണ് യുവാവ് മരിച്ചത്.
ഭാര്യ: അനിത. സഹോദരങ്ങള്‍: അവിനാഷ് റൈ (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം), ആശാലത, അക്ഷത.

Keywords: Kasaragod, Fever, Lorry, Driver, Died, Anilkumar, Treatment, Sunday, Badiaduka, Hospital, Youth, Doctor.