തകരാറിലായ ലോറിക്ക് പിറകില്‍ മിനി ലോറിയിടിച്ച് തകര്‍ന്നു; ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്
Aug 12, 2018, 11:09 IST
നീലേശ്വരം: (www.kasargodvartha.com 12.08.2018) തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മിനി ലോറിയിടിച്ച് തകര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. ഇവരെ തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം പള്ളിക്കര ബസ് സ്റ്റോപ്പിനു സമീപം ശനിയാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടമുണ്ടായത്.
മരം ലോഡുമായി വന്ന ലോറിയാണ് തകരാറിനെ തുടര്‍ന്നു നിര്‍ത്തിയിട്ടിരുന്നത്. ഇതിനു പിറകില്‍ കോഴി ലോഡുമായി വന്ന മിനി ലോറിയിടിക്കുകയായിരുന്നു. കാസര്‍കോട് നെല്ലിക്കട്ട ബിലാല്‍ നഗറിലെ ഷരീഫ് (37), കുമ്പളയിലെ രാജേഷ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിനി ലോറിക്കകത്ത് കുടുങ്ങിയ ഇവരെ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ വലിച്ചുമാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Driver, Accident, Injured, hospital, National highway, Mini Lorry accident; 2 injured
< !- START disable copy paste -->