മില്‍മ പാലിന് ചാണകത്തിന്റെ രൂക്ഷ ഗന്ധമെന്ന് പരാതി
Mar 5, 2013, 17:57 IST

കാസര്‍കോട്: മില്‍മ പാലിന് ചാണകത്തിന്റെ രൂക്ഷ ഗന്ധമെന്ന് പരാതി. വിദ്യാനഗറിലെ അബ്ദുല്‍ ഹക്കീം വാങ്ങിയ പാലിനാണ് ചാണകത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടത്. വിദ്യാനഗറിലെ മില്‍മ ബൂത്തില്‍ നിന്നും ഞായറാഴ്ച വൈകിട്ട് എട്ട് പാക്കറ്റ് പാലാണ് അബ്ദുല്‍ ഹക്കീം വാങ്ങിയത്.
ഇതില്‍ ഒരു പാക്കറ്റ് പൊട്ടിച്ച് തിങ്കളാഴ്ച ചായയുണ്ടാക്കിയപ്പോള്‍ ചായയ്ക്ക് ചാണകത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെടുകയായിരുന്നു. ചായ മുഴുവനും മറിച്ചു കളയേണ്ടി വന്നതായും വീട്ടുകാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് അബ്ദുല്‍ ഹക്കീം മില്‍മ അധികൃതരെ പരാതി അറിയിച്ചു. മില്‍മ അധികൃതര്‍ ചൊവ്വാഴ്ച രാവിലെയെത്തി അബ്ദുല്‍ ഹക്കീമില്‍ നിന്നും ഒരു പാക്കറ്റ് പാല്‍ പരിശോധനയ്ക്കായി കൊണ്ടു പോയിട്ടുണ്ട്.
പാല്‍ പാക്കറ്റ് മുഴുവന്‍ ആവശ്യപ്പെട്ടുവെങ്കിലും പരിശോധനാ ഫലം വരുന്നത് വരെ തല്‍ക്കാലം മറ്റു പാക്കറ്റുകള്‍ നല്‍കില്ലെന്ന് ഹക്കീം വ്യക്തമാക്കി. പാക്കറ്റ് പാല്‍ ബൂത്തില്‍ തിരിച്ചേല്‍പിച്ച് പുതിയ പാല്‍ പാക്കറ്റ് പണം നല്‍കാതെ വാങ്ങാമെന്ന് മില്‍മ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹക്കീം ഇതിന് തയ്യാറായില്ല.
പരിശോധനാ ഫലം വന്ന ശേഷം ഇത് പരിഗണിക്കാമെന്നാണ് അധികൃതരെ അറിയിച്ചത്. ചൊവ്വാഴ്ച വൈകി മാത്രമെ പരിശോധനാ ഫലം കിട്ടുകയുള്ളൂവെന്നാണ് മില്‍മ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഹക്കീം അറിയിച്ചു.
Keywords: Case, Milma, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.